ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ കോ​വി​ഡ് രോ​ഗി​യെ പോ​ലീ​സ് വ​ഴി​യി​ൽ ത​ട​ഞ്ഞു​വ​ച്ച​താ​യി പ​രാ​തി

12:23 AM May 24, 2021 | Deepika.com
നെ​ടു​മ​ങ്ങാ​ട് : കോ​വി​ഡ് ബാ​ധി​ച്ച ഭാ​ര്യ​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കു​ക​യാ​യി​രു​ന്ന മു​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റെ ത​ട​ഞ്ഞു നി​ർ​ത്തി പോ​ലീ​സ് പി​ഴ ഈ​ടാ​ക്കി​യ​താ​യി പ​രാ​തി.
കോ​വി​ഡ് ബാ​ധി​ച്ച് വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഭാ​ര്യ​ക്ക് ന്യു​മോ​ണി​യ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ല് മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ത്തി​വ​യ്പ്പ് എ​ടു​ക്ക​ണ​മെ​ന്ന ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​പോ​യ മു​ൻ കൗ​ൺ​സി​ല​റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കെ. ​ജെ. ബി​നു​വി​നെ​യാ​ണ് ത​ട​ഞ്ഞ് പി​ഴ ഇൗ​ടാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ഭാ​ര്യ​ക്ക് ശ്വാ​സ​ത​ട​സം ഉ​ണ്ടാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ ആം​ബു​ല​ൻ​സ് വി​ളി​ച്ചി​ട്ടും ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ ഭാ​ര്യ​യെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ പി​ൻ​സീ​റ്റി​ൽ ഇ​രു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ബി​നു​വി​നെ വാ​ളി​ക്കോ​ട് ജം​ഗ്ഷ​നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ത​ട​ഞ്ഞു നി​ർ​ത്തി​യ​ത്. ആ​ശു​പ​ത്രി രേ​ഖ​ക​ൾ കാ​ണി​ച്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​റെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ക്കാ​തെ ത​ട​ഞ്ഞു​വ​ച്ചെ​ന്നും പ്രി​ൻ​സി​പ്പ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​നി​താ സ​ബ് ഇ​ൻ​സ്പെ​ക്ട​റും അ​പ​മാ​നി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.​രോ​ഗി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞി​ട്ട് ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വ​ത്തെ കു​റി​ച്ചു അ​ന്വേ​ഷി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ. ​ജെ. ബി​നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും, ജി​ല്ലാ ക​ള​ക്ട​ർ​ക്കും, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി.​സ​ത്യ​വാ​ങ്മൂ​ലം ഇ​വ​രുടെ കൈ​വ​ശം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ഹെ​ൽ​മ​റ്റ് വ​യ്ക്കാ​തെ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച​തി​നാ​ണ് പി​ഴി ഇൗ​ടാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.