നെടുമങ്ങാട് : കോവിഡ് ബാധിച്ച ഭാര്യയുമായി ആശുപത്രിയിൽ പോകുകയായിരുന്ന മുൻ നഗരസഭാ കൗൺസിലറെ തടഞ്ഞു നിർത്തി പോലീസ് പിഴ ഈടാക്കിയതായി പരാതി.
കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുകയായിരുന്ന ഭാര്യക്ക് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് നാല് മണിക്കൂർ ഇടവിട്ട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തി കുത്തിവയ്പ്പ് എടുക്കണമെന്ന ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ആശുപത്രിയിലേക്കുപോയ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ കെ. ജെ. ബിനുവിനെയാണ് തടഞ്ഞ് പിഴ ഇൗടാക്കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഭാര്യക്ക് ശ്വാസതടസം ഉണ്ടായതോടെ ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് വിളിച്ചിട്ടും ലഭ്യമാകാത്തതിനാൽ ഭാര്യയെ ഇരുചക്ര വാഹനത്തിന്റെ പിൻസീറ്റിൽ ഇരുത്തി ആശുപത്രിയിലേക്ക് പുറപ്പെട്ട ബിനുവിനെ വാളിക്കോട് ജംഗ്ഷനിൽ വാഹന പരിശോധനയിൽ ഏർപ്പെട്ടിരുന്ന നെടുമങ്ങാട് പോലീസ് തടഞ്ഞു നിർത്തിയത്. ആശുപത്രി രേഖകൾ കാണിച്ച് സബ് ഇൻസ്പെക്ടറെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കാതെ തടഞ്ഞുവച്ചെന്നും പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടറും ഒപ്പമുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടറും അപമാനിച്ചെന്നുമാണ് പരാതി.രോഗിയെ വഴിയിൽ തടഞ്ഞിട്ട് ചികിത്സ നിഷേധിച്ച സംഭവത്തെ കുറിച്ചു അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ. ജെ. ബിനു മനുഷ്യാവകാശ കമ്മീഷനും, ജില്ലാ കളക്ടർക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.സത്യവാങ്മൂലം ഇവരുടെ കൈവശം ഇല്ലായിരുന്നുവെന്നും ഹെൽമറ്റ് വയ്ക്കാതെ ബൈക്കിൽ സഞ്ചരിച്ചതിനാണ് പിഴി ഇൗടാക്കിയതെന്ന് പോലീസ് പറഞ്ഞു.