വെഞ്ഞാറമൂട് : യൂത്ത് കോൺഗ്രസ് വാമനപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ബാധിതർക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കി.ക്വാറന്റൈനിൽ കഴിയുന്നവരെ ആശുപത്രികളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് യൂത്ത് കോൺഗ്രസ് വാമനപുരം മണ്ഡലം പ്രസിഡന്റ് എസ്.ജിതിൻ അറിയിച്ചു. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വാമനപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജീവ് പി.നായർ നിർവഹിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ, ഈട്ടിമൂട് മോഹനൻ ,എൻ.ആർ.ദിനേശ് ,ഷൈജു വാമനപുരം തുടങ്ങിയവർ പങ്കെടുത്തു. വാഹനം ആവശ്യമുള്ളവർ ബന്ധപ്പെടുക.ഫോൺ: 8907821865; 9447205894; 9847256229.
കോവിഡ് ബാധിതർക്ക് യാത്രാ സൗകര്യം ഒരുക്കി യൂത്ത്കോൺഗ്രസ്
12:23 AM May 24, 2021 | Deepika.com