നെടുമങ്ങാട്: കോവിഡ് മഹാമാരിയുടെ ഈ കാലത്ത് സമൂഹത്തെ താങ്ങി നിർത്തുവാൻ ഒരു കൈ സഹായം നൽകുന്നവരുടെ പ്രവർത്തനം എന്നും അഭിനന്ദനീയമാണെന്ന് മന്ത്രി ജി.ആർ. അനിൽ കരകുളം പഞ്ചായത്തിലും വഴയില വാർഡിലും കോവിഡ് മഹാമാരിയും, ലോക്ഡൗണിലും കഷ്ടത അനുഭവിക്കുന്നവർക്കായി വഴയില വാർഡിലെ എസ്എഫ്എസ് അവന്യു ഓണഴ്സ് അസോസിയേഷൻ സമാഹരിച്ച 1,02,775 രൂപയുടെ ചെക്ക് അസോസിയേഷൻ സെക്രട്ടറി എം.എൻ. രാജീവിൽ നിന്നും എറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിസന്റ് ലേഖ റാണി, വൈസ്പ്രസിഡന്റ് ടി. സുനിൽകുമാർ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ വി .രാജീവ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വീണരാജീവ് , പഞ്ചായത്ത് സെക്രട്ടി ജയന്തി, സിപിഐ കരകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. രാജപ്പൻ നായർ, കെ. ഉദയകുമാർ എന്നിവർ പങ്കെടുത്തു.
തുടർന്ന് മുൻ മന്ത്രിമാരായ സി. ദിവാകരൻ, ഇ.ചന്ദ്രശേഖരൻ തുടങ്ങിയവരുടെ വസതിയും സന്ദർശിച്ചു.