വിതുര: പേപ്പാറ കല്ലുപാറ ആദിവാസി ഊരിൽ വിതുര അഗ്നിരക്ഷാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കറ്റുകൾ വിതരണം ചെയ്തു.സ്റ്റേഷൻ ഓഫീസർ രവീന്ദൻനായർ, സീനിയർ ഫയർ ഓഫീസർ കെ.എസ്.ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം.ഇത് കൂടാതെ അവശ്യ സേവനങ്ങൾക്കായി സ്റ്റേഷനിൽ ഹെൽപ് ഡസ്ക്കും പ്രവർത്തനമാരംഭിച്ചു.
തൊളിക്കോട്ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒരുവയറൂട്ടാം പദ്ധതിയുടെ ഭാഗമായി ഭക്ഷണപ്പൊതി വിതരണം ചെയ്തു.സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻഎസ്എസ്, ജെആർസി, അധ്യാപകർ, പിടിഎ എന്നിവരുടെ സഹകരണത്തോടെ യാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.ജെ. സുരേഷ് നിർവഹിച്ചു. പ്രിൻസിപ്പൽ മോഹനൻ പിള്ള, വിതുര ജനമൈത്രി പോലീസ്സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനീസ്, പിടിഎ പ്രസിഡന്റ് തൊളിക്കോട് ഷാനി, എസ്എംസി ചെയർമാൻ പാണയം നിസാർ, മദർ പിടിഎ പ്രസിഡന്റ് അനീസത്ത് , എസ്പിസി സ്പെഷൽ ഓഫീസർ വി .വി.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളറട: കോവിഡ് ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷണകിറ്റുകള്‍ വിതരണംചെയ്തു. വെള്ളറട പഞ്ചായത്തിലെ അനപ്പാറവാര്ഡ് അംഗം മുട്ടച്ചല്‍ സിവിന്റെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം.
ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു
12:23 AM May 24, 2021 | Deepika.com