നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പിപിഇ കിറ്റിന്റെ അഭാവം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായി കെപിസിസി നിർവാഹകസമിതി അംഗം ആനാട് ജയൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുൻപന്തിയിൽ നിന്ന് നയിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ഹെൽത്ത് വോളന്റിയേഴ്സിനും കോവിഡ് പ്രതിരോധ കർമസേനയുടെ പ്രവർത്തകർക്കും ആവശ്യമായ പിപിഇ കിറ്റ് നൽകുന്നതിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കരിയർ ഗൈഡൻസ് സെമിനാർ
തിരുവനന്തപുരം: വൈഎംസിഎയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാറുകൾ സംഘടിപ്പിക്കുന്നു. ആദ്യ സെമിനാർ 26 വൈകുന്നേരം ആറിനു സിനിമാ സംവിധായകനും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനുമായ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്ത് "സിനിമയിലെ വിവിധ അവസരങ്ങൾ'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സൗജന്യമായി നടത്തുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9400085145