ചങ്ങനാശേരി: ഉന്നതമായ സാമൂഹ്യ സ്വാധീനവും ദർശനവുമാണ് ദീപികയ്ക്കുള്ളതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ദീപിക ഫ്രണ്ട്സ് ക്ലബ് ചങ്ങനാശേരി അതിരൂപതാ കണ്‍വൻഷനും റാക്ക് പ്രമോട്ടേഴ്സ് പ്രോഗ്രാമും സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്. എല്ലാ ഇടവകകളിലും പ്രവർത്തിക്കുന്ന റാക്ക് പ്രമോട്ടേഴ്സ് പ്രോഗ്രാം ദീപികയുടെ വളർച്ചയ്ക്ക് ഏറെ ഉപകാരപ്രദമാണെന്നും ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ദീപിക ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ മുഖ്യപ്രഭാഷണം നടത്തി. ഡിഎഫ്സി അതിരൂപതാ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ ആമുഖ പ്രസംഗം നടത്തി. അതിരൂപതാ വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ, ഡിഎഫ്സി സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റം, അതിരൂപതാ കുടുംബ കൂട്ടായ്മാ വിഭാഗം ഡയറക്ടർ ഫാ. ജെന്നി കായംകുളത്തുശേരി, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് സണ്ണി പുളിങ്കാല, അതിരൂപതാ പ്രസിഡന്റ് ആന്റണി മലയിൽ, വനിതാവിഭാഗം പ്രസിഡന്റ് ആൻസി മാത്യു ചേന്നോത്ത്, അതിരൂപതാ പിആർഒ ജോജി ചിറയിൽ, കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ പ്രസിഡന്റ് പി.പി. ജോസഫ്, പിതൃവേദി അതിരൂപതാ പ്രസിഡന്റ് എ.പി. തോമസ്, യുവദീപ്തി- എസ്എംവൈഎം അതിരൂപതാ പ്രസിഡന്റ് ജോബിൻ ഇടത്താഴെ എന്നിവർ പ്രസംഗിച്ചു.
ഡിഎഫ്സി ഭാരവാഹികളായ ടിജോ ചിറ്റേട്ടുകളം, ജോഷി കൊല്ലാപുരം, പരിമൾ ആന്റണി, ദീപിക അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ വർഗീസ് ഡൊമനിക് എന്നിവർ നേതൃത്വം നൽകി.
ദീപികയ്ക്ക് ഉന്നതമായ സാമൂഹ്യ ദർശനം: മാർ ജോസഫ് പെരുന്തോട്ടം
12:23 AM May 24, 2021 | Deepika.com