വെഞ്ഞാറമൂട്: മാണിക്കൽ മത്തനാട് വട്ടവിള ഭാഗത്ത് വാമനപുരം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 235 ലിറ്റർ കോട പിടികൂടി.
വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വട്ടവിളയിൽ പണിതു കൊണ്ടിരിക്കുന്ന വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ സൂക്ഷിച്ച കോടയാണ് കണ്ടെടുത്തത്.
എക്സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപ്പെട്ട നെല്ലനാട് മണ്ണാത്തുംകുഴി രേവതി ഭവനിൽ വിളിക്കുന്ന അജയകുമാറിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് സംഘം പറഞ്ഞു. പി.ഡി.പ്രസാദ്, ബിനു താജുദ്ദീൻ , സ്നേഹേഷ്, അനീഷ്, ലിജി, സലിം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
235 ലിറ്റർ കോട പിടികൂടി
12:23 AM May 24, 2021 | Deepika.com