പേരൂർക്കട: മരുതംകുഴി പഴയ പാലത്തിന് സമീപം മാലിന്യനിക്ഷേപം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ പ്രദേശത്തു നിന്ന് നീക്കം ചെയ്ത് രണ്ട് ടൺ മാലിന്യം. മരുതംകുഴിയിൽ ഹൗസിംഗ് ബോർഡിന്റെ വക വസ്തുവിലാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്. രാത്രി കാലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യവും ഇറച്ചി, മത്സ്യ അവശിഷ്ടവുമാണ് നിക്ഷേപിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം രണ്ട് ടണ്ണോളം അവശിഷ്ടങ്ങൾ സ്ഥലത്തുനിന്ന് വാർഡ് കൗൺസിലറുടെ നേതൃത്വത്തിലാണ് നീക്കം ചെയ്തു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷിന്റെ നിർദ്ദേശാനുസരണം 150 ഓളം തൊഴിലാളികളാണ് മാലിന്യം നീക്കിയത്. സ്ഥിരമായി ഉണ്ടാകന്ന മാലിന്യനിക്ഷേപം തടയുന്നതിനു നഗരസഭ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ശാസ്തമംഗലം വാർഡ് കൗൺസിലർ എസ്. മധുസൂദനൻ നായർ ആവശ്യപ്പെട്ടു. പ്രദേശത്ത് സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
മരുതംകുഴിയിലെ മാലിന്യ നിക്ഷേപം ; നീക്കിയത് രണ്ട് ടൺ മാലിന്യം
12:23 AM May 24, 2021 | Deepika.com