കൊല്ലം: പ്രതിവാര കോവിഡ് വ്യാപന നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള കൊല്ലം കോര്‍പ്പറേഷനിലെ 34 മുതല്‍ 41 വരെയുള്ള ഡിവിഷനുകളിലും ചവറ ഗ്രാമ പഞ്ചായത്തിലും ഇന്നലെ രാവിലെ ആറു മുതല്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍, കാലിത്തീറ്റ-കോഴിത്തീറ്റ ഇവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് പ്രവര്‍ത്തനാനുമതി. പാല്, പത്രം എന്നിവയുടെ വിതരണം രാവിലെ അഞ്ചിനും എട്ടിനും ഇടയിലായിരിക്കണം. റേഷന്‍ കടകള്‍, മാവേലി സ്റ്റോര്‍, സപ്ലൈകോ, പാല്‍ബൂത്തുകള്‍ എന്നിവയ്ക്ക് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴര വരെ ഹോം ഡെലിവറി സര്‍വ്വീസിനു മാത്രമായി പ്രവര്‍ത്തനാനുമതിയുണ്ട്. ഉപഭോക്താക്കള്‍ നേരിട്ട് പാഴ്സല്‍ കൈപ്പറ്റാനോ ഇരുന്നു ഭക്ഷണം കഴിക്കുവാനോ അനുവദിക്കില്ല.
മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, പാചകവാതക വിതരണ ഏജന്‍സികള്‍, എടിഎമ്മുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികള്‍, ലബോറട്ടറികള്‍ എന്നിവയ്ക്ക് സമയനിയന്ത്രണം ബാധകമല്ല. പാചക വാതക വിതരണത്തിനും സമയ പരിധിയില്ല.
അവശ്യ സാധനങ്ങള്‍ ലഭ്യമാകുന്ന ഏറ്റവും അടുത്ത കടകളില്‍ നിന്നും മാത്രം അവ വാങ്ങേണ്ടതും ഈ ആവശ്യത്തിനായി ലഭ്യമാകുന്ന കടകള്‍ കടന്ന് യാത്ര ചെയ്യാനും പാടില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ മറ്റൊരു സ്ഥാപനത്തിനും പ്രവര്‍ത്തനാനുമതിയില്ല. ചന്തകളുടെ പ്രവര്‍ത്തനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വില്‍ക്കുന്ന പെട്ടിക്കടകള്‍, തട്ടുകടകള്‍ ഉള്‍പ്പെടെ വഴിയോര കച്ചവടങ്ങളും അനുവദനീയമല്ല. സര്‍ക്കാര്‍ ആവശ്യത്തിലേക്കുളള അടിയന്തര നിര്‍മാണ പ്രവര്‍ത്തികളൊഴികെ മറ്റൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. ഈ പ്രദേശങ്ങളിലേക്കുള്ള പ്രവേശനവും ബഹിര്‍ഗമനവും പോലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവിടങ്ങളിലേക്ക് പ്രവേശിക്കുവാനും പുറത്തു പോകുവാനും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
അവശ്യസേവനമേഖലയിലുളള ദുരന്തനിവാരണം, റവന്യൂ, ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, തൊഴില്‍, സിവില്‍ സപ്ലൈസ്, ജലസേചനം, എക്സൈസ്, മൃഗസംരക്ഷണം, കെഎസ്ഇ ബി, വാട്ടര്‍ അതോറിറ്റി വകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ സഞ്ചരിക്കാം.
ഇവ ഒഴികെയുളള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി നിശ്ചയിച്ചു കിട്ടിയ ഉത്തരവും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും സഹിതമായിരിക്കണം ഇത്തരം പ്രദേശങ്ങളില്‍ പ്രവേശിക്കേണ്ടതും പുറത്തു പോകേണ്ടതും. അടിയന്തര യാത്രകള്‍ക്ക് പോലീസിന്റെ ഓണ്‍ലൈന്‍ പാസ് സംവിധാനം പ്രയോജനപ്പെടുത്തണം (pass.bsafe.kerala.gov.in).
2093 പേർക്ക് കൂടി കോവിഡ്; രോഗമുക്തി 2705
കൊല്ലം: ജില്ലയില്‍ ഇന്നലെ 2093 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2705 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 2086 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 606 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-27, കരുനാഗപ്പള്ളി-26, കൊട്ടാരക്കര-25, പുനലൂര്‍-22 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-114, വിളക്കുടി-70, പൂതക്കുളം-62, ഇളമാട്-58, ചവറ, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ 49 വീതവും ഏരൂര്‍-48, കുളത്തൂപ്പുഴ-40, ശാസ്താംകോട്ട-37, ശൂരനാട് സൗത്ത്-34, പെരിനാട്-33, ആര്യങ്കാവ്-32, ചാത്തന്നൂര്‍, പത്തനാപുരം പ്രദേശങ്ങളില്‍ 31 വീതവും കടയ്ക്കല്‍, തഴവ ഭാഗങ്ങളില്‍ 30 വീതവും മൈനാഗപ്പള്ളി-29, കല്ലുവാതുക്കല്‍, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 28 വീതവും കൊറ്റങ്കര-25, ഇളമ്പള്ളൂര്‍, തലവൂര്‍ ഭാഗങ്ങളില്‍ 24 വീതവും അഞ്ചല്‍, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ 23 വീതവും ഉമ്മന്നൂര്‍, നിലമേല്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ 22 വീതവും പൂയപ്പള്ളി-20, പന്മന-19, ഇടമുളയ്ക്കല്‍, എഴുകോണ്‍ ഭാഗങ്ങളില്‍ 15 വീതവും ഓച്ചിറ, കുന്നത്തൂര്‍, കുലശേഖരപുരം പ്രദേശങ്ങളില്‍ 14 വീതവും കുളക്കട, തേവലക്കര, നെടുമ്പന എന്നിവിടങ്ങളില്‍ 13 വീതവും ക്ലാപ്പന, നീണ്ടകര ഭാഗങ്ങളില്‍ 12 വീതവും കുണ്ടറ-11, അലയമണ്‍, ചിതറ, തൊടിയൂര്‍, പവിത്രേശ്വരം പ്രദേശങ്ങളില്‍ 10 വീതവും ഈസ്റ്റ് കല്ലട, പനയം, പേരയം, മൈലം, വെട്ടിക്കവല, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ ഒന്‍പത് വീതവും ഇട്ടിവ, കരവാളൂര്‍, ചടയമംഗലം, ചിറക്കര, മണ്‍ട്രോതുരുത്ത് പ്രദേശങ്ങളില്‍ എട്ടു വീതവും ആലപ്പാട്, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ ഏഴു വീതവും തൃക്കരുവ-ആറ്, നെടുവത്തൂര്‍, പോരുവഴി ഭാഗങ്ങളില്‍ അഞ്ചു വീതവും കരീപ്ര, തെന്മല, മേലില, വെളിയം പ്രദേശങ്ങളില്‍ നാലു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
കോര്‍പ്പറേഷനിലും ചവറയിലും അധിക നിയന്ത്രണം ഏർപ്പെടുത്തി
11:03 PM May 23, 2021 | Deepika.com