+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വ്യാ​പ​നം: ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് അ​ട​ച്ചു

നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് ട്രി​പ്പി​ൾ ലേ​ക്് ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പൂ​ർ​ണ​മാ​യും അ​ട​ച്ചു. കു​മ​ളി മൂ​ന്
കോ​വി​ഡ് വ്യാ​പ​നം: ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് അ​ട​ച്ചു
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് ട്രി​പ്പി​ൾ ലേ​ക്് ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പൂ​ർ​ണ​മാ​യും അ​ട​ച്ചു. കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത, രാ​ജാ​ക്കാ​ട് - മൈ​ലാ​ടും​പാ​റ, രാ​ജാ​ക്കാ​ട് - ചെ​മ്മ​ണ്ണാ​ർ, നെ​ടു​ങ്ക​ണ്ടം - മാ​ൻ​കു​ത്തി​മേ​ട് റോ​ഡു​ക​ൾ അ​ട​ച്ചു. അ​വ​ശ്യ യാ​ത്ര​ക്കാ​രെ മാ​ത്ര​മാ​ണ് ഈ ​പാ​ത​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ടു​ന്ന​ത്.
നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി പ​ഞ്ചാ​യ​ത്തി​ൽ കൂ​ടു​ത​ൽ സേ​ന​യെ വി​ന്യ​സി​ച്ചു. നെ​ടു​ങ്ക​ണ്ടം, ഉ​ടു​ന്പ​ൻ​ചോ​ല സി​ഐ മാ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന​ക​ളു​ടെ ചു​മ​ത​ല.
സ​ന്ന​ദ്ധപ്ര​വ​ർ​​ത്ത​ക​രു​ടെ​യും സി​വി​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ല​യ​ങ്ങ​ളി​ലും ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.
പാ​റ​ത്തോ​ട് മേ​ഖ​ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ൻ​പ​ത് ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.
ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് ഏ​ല​ത്തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ 59 പേ​രെ പോ​ലീ​സ് ഞാ​യ​റാ​ഴ്ച പി​ടി​കൂ​ടി.
പാ​റ​ത്തോ​ട്ടി​ലെ ജീ​സ​സ് പ്ലാ​ന്‍റേഷ​നി​ലാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് ജോ​ലി ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ എ​സ്റ്റേ​റ്റ് സൂ​പ്പ​ർ​വൈ​സ​റെ അ​റ​സ്റ്റു ചെ​യ്തു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് തോ​ട്ടം ഉ​ട​മ​യ്ക്കെ​തി​രെ​യും നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്തു.