+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യി ദേ​വി​കു​ള​ത്തെ സാ​മൂ​ഹ്യ അ​ടു​ക്ക​ള

മൂ​ന്നാ​ർ: ദേ​വി​കു​ള​ത്തെ സാ​മൂ​ഹ്യ അ​ടു​ക്ക​ള​യി​ൽ നി​ന്നും ഉ​യ​രു​ന്ന​ത് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ രു​ചി. നാ​ട്ടി​ലെ പൊ​തു​പ്ര​വ​ത്ത​ക​ർ ചേ​ർ​ന്നാ​ണ് ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റി​
വി​ഭ​വ​സ​മൃ​ദ്ധ​മാ​യി  ദേ​വി​കു​ള​ത്തെ സാ​മൂ​ഹ്യ അ​ടു​ക്ക​ള
മൂ​ന്നാ​ർ: ദേ​വി​കു​ള​ത്തെ സാ​മൂ​ഹ്യ അ​ടു​ക്ക​ള​യി​ൽ നി​ന്നും ഉ​യ​രു​ന്ന​ത് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ രു​ചി. നാ​ട്ടി​ലെ പൊ​തു​പ്ര​വ​ത്ത​ക​ർ ചേ​ർ​ന്നാ​ണ് ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ മൂ​ന്ന് ആ​ഴ്ചയാ​യി ദേ​വി​കു​ളം ഗ്ര​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​റി​ൽ കൃ​ത്യ സ​മ​യ​ത്ത് ത​ന്നെ രോ​ഗി​ക​ൾ​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വും എ​ത്തി​ച്ച് കൊ​ടു​ക്ക​ുന്നു​ണ്ട്. ഇ​തി​നാ​യി 17 ഓ​ളം വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 110 പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് അ​വ​ധി ദി​വ​സ​മാ​യ ഇ​ന്ന​ലെ ത​യാ​റാ​ക്കി​യ​ത്.
സെ​ന്‍റ​റു​ക​ളി​ൽ 60 പേ​ർ​ക്കാ​ണ് ഭ​ക്ഷ​ണം ത​യാറാ​ക്കു​ന്ന​തെ​ങ്കി​ലും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട.് കോ​വി​ഡി​ന്‍റെ വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​മ​ർ​ജൻ​സി റ​സ്പോ​ണ്‍​സ് ടീ​മി​ന് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.