വണ്ണപ്പുറം: കോവിഡ് ബാധിതരുള്ള കുടുംബങ്ങളിലേക്ക് വണ്ണപ്പുറം ക്ഷീര സംഘത്തിന്റെ നേതൃത്വത്തിൽ ഒരു ലിറ്റർ പാൽ വീതം സൗജന്യമായി നൽകുന്നു. ലോക്ക് ഡൗണ്‍ കാലയളവിൽ സന്നദ്ധ പ്രവർത്തകർ മുഖേനയാണ് ഈ സേവനം വീടുകളിലെത്തിക്കുന്നത്. ഇപ്പോൾ ക്ഷീര സംഘത്തിന്റെ പരിധിയിലുള്ള 13 വീടുകളിൽ പാൽ എത്തിച്ചു നൽകുന്നുണ്ട്.
ഇതിനു പുറമെ സംഘത്തിൽ നിന്നും പ്രാദേശിക വില്പന നടത്തുന്ന പാലിന് ആറു രൂപ കുറച്ച് ലിറ്ററിന് 40 രൂപയ്ക്കാണ് ലോക്ഡൗണ്‍ കാലയളിവിൽ ഉപഭോക്താക്കൾക്ക് നൽകുന്നത്.
കോവിഡ് പ്രതിരോധ
വസ്തുക്കൾ കൈമാറി
കരിമണ്ണൂർ: സർവീസ് സഹകരണബാങ്കിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് കോവിഡ് പ്രതിരോധത്തിനാവശ്യമായ മാസ്കുകളും സാനിറ്റൈസറും കൈമാറി. ബാങ്ക് പ്രസിഡന്റ് ബേബി തോമസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഷിജിക്ക് സാമഗ്രികൾ കൈമാറി. ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങളായ ബൈജു ജോർജ്, ജെയിൻ അഗസ്റ്റിൻ, ജെയ്സണ്‍ ചെന്പോട്ടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് ബാധിതർക്ക് സൗജന്യ പാൽ നൽകി വണ്ണപ്പുറം ക്ഷീരസംഘം
10:10 PM May 23, 2021 | Deepika.com