എമൂന്നാർ: മൂന്നാറിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചികിത്സാരംഗത്ത് കൂടുതൽ ശ്രദ്ധിക്കുമെന്ന് നിയുക്ത എംഎൽഎ അഡ്വ. എസ്. രാജ അറിയിച്ചു. ആവശ്യത്തിനു മരുന്നുകൾ എത്തിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.
രോഗികൾക്ക് വീടിനുപുറത്തിറങ്ങുവാൻ വയ്യാത്ത സാഹചര്യത്തിൽ മരുന്നുകൾ വീട്ടിൽ എത്തിച്ചുകൊടുക്കുവാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. രോഗികളിൽ നിന്ന് മരുന്നു സംബന്ധമായ വിവരങ്ങൾ ശേഖരിച്ച് മെഡിക്കൽ സ്റ്റോറുകളുമായി ബന്ധപ്പെട്ടാണ് മരുന്നുകൾ എത്തിച്ചു നൽകുന്നത്. ലോക്ഡൗണിൽ ഡയാലിസിസ് രോഗികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്.
മൂന്നാർമേഖലയിലെ ഡയാലിസിസ് രോഗികളുടെ വിവരം ശേഖരിച്ച് അവർക്ക് ചികിത്സക്കുള്ള തയ്യാറെടുപ്പുകളും നടത്തി വരുന്നുണ്ട്. തദ്ദേശഭരണകൂടവുമായി ബന്ധപ്പെട്ട് അടിമാലിയിൽ തന്നെ ചികിത്സ ലഭ്യമാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ നടത്തുന്നത്.
വളരെ പാവപ്പട്ടവർ ജീവിക്കുന്ന മേഖലയാതിനാൽ ഭക്ഷണമില്ലാത്തവർക്ക് ഭക്ഷണം നൽകാനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. പ്രവർത്തനങ്ങൾക്കെല്ലാം യുവജനങ്ങളുടെ സജീവമായ പിന്തുണയുണ്ടെന്നും നിയുക്ത എംഎൽഎ പറഞ്ഞു.
കോവിഡ് ചികിത്സയ്ക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് നിയുക്ത എംഎൽ
10:10 PM May 23, 2021 | Deepika.com