+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്ന് നി​യു​ക്ത എം​എ​ൽ

എമൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സാ​രം​ഗ​ത്ത് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കു​മെ​ന്ന് നി​യു​ക്ത എം​എ​ൽ​എ അ​ഡ്വ. എ​സ്.​ രാ​ജ അ​റി​യി​ച്ചു. ആ​വ​ശ്യ​ത്തി​നു
കോ​വി​ഡ് ചി​കി​ത്സ​യ്ക്ക്  കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്ന് നി​യു​ക്ത  എം​എ​ൽ
എമൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സാ​രം​ഗ​ത്ത് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കു​മെ​ന്ന് നി​യു​ക്ത എം​എ​ൽ​എ അ​ഡ്വ. എ​സ്.​ രാ​ജ അ​റി​യി​ച്ചു. ആ​വ​ശ്യ​ത്തി​നു മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തിവ​രു​ന്ന​ത്.
രോ​ഗി​ക​ൾ​ക്ക് വീ​ടി​നുപു​റ​ത്തി​റ​ങ്ങു​വാ​ൻ വ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​രു​ന്നു​ക​ൾ വീ​ട്ടി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. രോ​ഗി​ക​ളി​ൽ നി​ന്ന് മ​രു​ന്നു സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. ലോ​ക്ഡൗ​ണി​ൽ ഡ​യാ​ലി​സി​സ് രോ​ഗി​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത്.
മൂ​ന്നാ​ർമേ​ഖ​ല​യി​ലെ ഡ​യാ​ലി​സി​സ് രോ​ഗി​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ച്ച് അ​വ​ർ​ക്ക് ചി​കി​ത്സ​ക്കു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി വ​രു​ന്നു​ണ്ട്. ത​ദ്ദേ​ശ​ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​മാ​ലി​യി​ൽ ത​ന്നെ ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
വ​ള​രെ പാ​വ​പ്പ​ട്ട​വ​ർ ജീ​വി​ക്കു​ന്ന മേ​ഖ​ല​യാ​തി​നാ​ൽ ഭ​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചുവ​രു​ന്നു​ണ്ട്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ല്ലാം യു​വ​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ​മാ​യ പി​ന്തു​ണ​യു​ണ്ടെ​ന്നും നി​യു​ക്ത എം​എ​ൽ​എ പ​റ​ഞ്ഞു.