മ​റ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നാ​ലു ല​ക്ഷം കൈ​മാ​റി

10:06 PM May 23, 2021 | Deepika.com
മ​റ​യൂ​ർ: മ​റ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നാ​ല് ല​ക്ഷം രൂ​പ കൈ​മാ​റി. ഇ​തി​നുപു​റ​മേ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച 7945 രൂ​പ​യും കൈ​മാ​റി. മ​റ​യൂ​ർ മേ​ഖ​ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ഭ​ക്ഷ്യ​കി​റ്റും ബാ​ങ്കി​ന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്നു​ണ്ട്.
വർ​ക്ക് ഫ്രം ഹോം മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ ഇ​ന്‍റ​ർനെ​റ്റ് സം​വി​ധാ​ന​ത്തി​ന്‍റെ ​അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കുന്ന​തി​നാ​യി സ​ർ​വീ​സ് കോ-ഒ​ാപ്പ​റേ​റ്റീ​വ് ​ബാ​ങ്ക് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ​സൗ​ക​ര്യം സ​ജ്ജീ​ക​രി​ച്ചി​ടു​ണ്ട്. ​കോ-ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ ആം​ബു​ല​ൻ​സും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കാ​യി ന​ൽ​കി​യി​ട്ടു​ണ്ട്.

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു​ ച​ത്തു

മ​റ​യൂ​ർ: വ​ന്യ​മൃ​ഗ​ശ​ല്യം നി​ര​ന്ത​രം നേ​രി​ടു​ന്ന ​കാ​ന്ത​ല്ലൂ​രി​ലെ ക​ര​ശ​നാ​ട്ടി​ൽ ​കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ക​റ​വ​പ്പ​ശു ച​ത്തു. ക​ർ​ശ​നാ​ട് സ്വ​ദേ​ശി കൃ​ഷ്ണ​ൻ കുട്ടി​യു​ടെ ​ക​റ​വപ്പ​ശു​വാ​ണ് തൈ​ല​പ്പു​ല്ല് കൃ​ഷി​ചെ​യ്യു​ന്നി​ട​ത്ത് എ​ത്തി​യ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കാ​ട്ടു​പോ​ത്തു കൂ​ട്ടം കൃ​ഷി​സ്ഥ​ല​ത്ത് എ​ത്തി​യ​ത്.