മറയൂർ: മറയൂർ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാല് ലക്ഷം രൂപ കൈമാറി. ഇതിനുപുറമേ ജീവനക്കാരിൽ നിന്നും സമാഹരിച്ച 7945 രൂപയും കൈമാറി. മറയൂർ മേഖലയിൽ കോവിഡ് ബാധിതരുടെ കുടുംബങ്ങളിലേക്ക് ഭക്ഷ്യകിറ്റും ബാങ്കിന്റെ നേതൃത്വത്തിൽ നൽകുന്നുണ്ട്.
വർക്ക് ഫ്രം ഹോം മേഖലയിൽ ജോലിചെയ്യുന്നവരുടെ ഇന്റർനെറ്റ് സംവിധാനത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനായി സർവീസ് കോ-ഒാപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ സൗകര്യം സജ്ജീകരിച്ചിടുണ്ട്. കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആംബുലൻസും കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി നൽകിയിട്ടുണ്ട്.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പശു ചത്തു
മറയൂർ: വന്യമൃഗശല്യം നിരന്തരം നേരിടുന്ന കാന്തല്ലൂരിലെ കരശനാട്ടിൽ കൃഷിയിടത്തിൽ എത്തിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കറവപ്പശു ചത്തു. കർശനാട് സ്വദേശി കൃഷ്ണൻ കുട്ടിയുടെ കറവപ്പശുവാണ് തൈലപ്പുല്ല് കൃഷിചെയ്യുന്നിടത്ത് എത്തിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ചത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുപോത്തു കൂട്ടം കൃഷിസ്ഥലത്ത് എത്തിയത്.