തൊടുപുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് കച്ചവടം നടത്തിവന്നയാൾ എക്സൈസിന്റെ പിടിയിൽ. കാരിക്കോട് നടയംകരയിൽ നെല്ലിക്കൽ വീട്ടിൽ ഒടിയനെന്നു വിളിക്കുന്ന മാർട്ടിനെയാണ് വാഹനപരിശോധനയ്ക്കിടെ തൊടുപുഴ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സുദീപ് കുമാറും സംഘവും ചേർന്ന് പിടികൂടിയത്.
സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന 110 ഗ്രാം ഉണക്ക കഞ്ചാവ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. കഞ്ചാവ് കടത്തിക്കൊണ്ടു വരുവാൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കഞ്ചാവ് മൊത്ത വിതരണക്കാരനായ മാർട്ടിനെതിരെ നിരവധി കേസുകളുണ്ട്. തൊടുപുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്ക് അയച്ചു.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ആർ. പ്രകാശ്, പി.എ. സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എ.ഐ.സുബൈർ, പി.ജോർജ്, ജോണ്‍സ്, അബിൻ ഷാജി എന്നിവരും പങ്കെടുത്തു.