വീ​ടൊ​രു സ്വ​പ്ന​മാ​യി ഇ​ന്നും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ

10:06 PM May 23, 2021 | Deepika.com
പീ​രു​മേ​ട്: അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ന്നും സ്വ​പ്നം മാ​ത്ര​മാ​ണ്. ചോ​ർ​ന്നൊ​ലി​ക്കു​ന്ന ല​യ​ങ്ങ​ളി​ൽ ഇ​ന്നും ജീ​വി​തം ത​ള്ളി​നീ​ക്കു​ക​യാ​ണ് പീ​രു​മേ​ട്ടി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ. ല​യ​ങ്ങ​ളു​ടെ മു​റി​ക​ളി​ലും അ​ടു​ക്ക​ള​യി​ലും കി​ട​ക്ക​യി​ലു​മെ​ല്ലാം പാ​ത്ര​ങ്ങ​ൾ പെ​റു​ക്കി​വെ​ച്ചാ​ണ് മ​ഴ​യി​ൽ​നി​ന്നും ഇ​വ​ർ ര​ക്ഷ​നേ​ടു​ന്ന​ത്. നൂ​റി​ലേ​റെ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഷീ​റ്റ​മേ​ഞ്ഞ ര​ണ്ട​മു​റി ല​യ​ങ്ങ​ളി​ൽ ആ​റും ഏ​ഴും പേ​ര​ട​ങ്ങി​യ കു​ടും​ബ​മാ​ണ് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്.

ദാ​രി​ദ്യ്രം നി​റ​ഞ്ഞ ജീ​വി​തം കൂ​ട്ടി​മു​ട്ടി​ക്കാ​ൻ പെ​ടാ​പ്പാ​ടു​പെ​ടു​ന്ന പ​തി​നാ​യി​ര​ങ്ങ​ളു​ടെ വാ​സ​സ്ഥ​ല​മാ​ണ് തോ​ട്ട​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള ല​യ​ങ്ങ​ൾ.

വി​ദേ​ശ അ​ധി​നി​വേ​ശ കാ​ല​ത്ത് ആ​രം​ഭി​ച്ച തോ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പാ​ർ​ക്കു​ന്ന​തി​നാ​ണ് പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ വാ​സ​സ്ഥ​ല​ങ്ങ​ൾ (ല​യ​ങ്ങ​ൾ) ത​യാ​റാ​ക്കി​യ​ത്.

വ​ൻ​കി​ട തോ​ട്ട​ങ്ങ​ളു​ടെ​യെ​ല്ലാം അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി​രു​ന്നു ല​യ​ങ്ങ​ൾ. ഭാ​ര്യ​യും ഭ​ർ​ത്താ​വു​മ​ട​ങ്ങു​ന്ന ഒ​രു കു​ടും​ബ​ത്തി​ന് ര​ണ്ടു മു​റി, ഒ​രു അ​ടു​ക്ക​ള, ഒ​രു വ​രാ​ന്ത എ​ന്ന​താ​ണ് ക​ണ​ക്ക്. പ​ക്ഷേ ഇ​ത് മാ​നേ​ജ്മെ​ന്‍റു​ക​ളൊ​ന്നും പാ​ലി​ക്കാ​റി​ല്ല. ല​യ​ങ്ങ​ളി​ലെ ജീ​വി​തം ന​ര​ക​തു​ല്യ​മാ​കു​ന്ന​തും അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യി​ലും തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ ഭ​വ​നം ഫൗ​ണ്ടേ​ഷ​ൻ വീ​ട് നി​ർ​മാ​ണ പ​ദ്ധ​തി​യി​ലു​മാ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​നി​യു​ള്ള പ്ര​തീ​ക്ഷ.