ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ന​ൽ​കി

10:06 PM May 23, 2021 | Deepika.com
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ജി​ല്ല​യി​ലെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ മ​ണി​യാ​റ​ൻ​കു​ടി വ​ട്ട​മേ​ട്, പെ​രും​കാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ശ​ര​ണ​രാ​യ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭ​ക്ഷ​ണ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.
വി​ത​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് ജോ​സ​ഫ്, ജ​സ്റ്റി​ൻ ജോ​സ്, വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ, ഇ​ടു​ക്കി കോ​വി​ഡ് ക​ണ്‍​ട്രോ​ൾ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സി​ബി ജോ​ർ​ജ്, മെ​ന്പ​ർ​മാ​രാ​യ സെ​ലി​ൻ തോ​മ​സ്, ടി​ന്‍റു സു​ഭാ​ഷ്, ഏ​ലി​യാ​മ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.