ചെറുതോണി: കോട്ടയം അതിരൂപതയുടെ ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലകളിൽ ഭക്ഷ്യകിറ്റുകൾ വിതരണംചെയ്തു. പഞ്ചായത്തിലെ മണിയാറൻകുടി വട്ടമേട്, പെരുംകാല എന്നിവിടങ്ങളിലെ അശരണരായ ആദിവാസി കുടുംബങ്ങൾക്കാണ് ഭക്ഷണ സൗകര്യം ഒരുക്കിയത്.
വിതരണ പരിപാടികൾക്ക് ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, ജസ്റ്റിൻ ജോസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ഇടുക്കി കോവിഡ് കണ്ട്രോൾ മെഡിക്കൽ ഓഫീസർ സിബി ജോർജ്, മെന്പർമാരായ സെലിൻ തോമസ്, ടിന്റു സുഭാഷ്, ഏലിയാമ്മ എന്നിവർ നേതൃത്വം നൽകി.