പ​ഞ്ചാ​യ​ത്തി​ലെ ക്ര​മ​ക്കേ​ട് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്

10:06 PM May 23, 2021 | Deepika.com
ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ളി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​പ്പോ​ൾ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​വും വി​ശ്വാ​സ്യ​യോ​ഗ്യ​വു​മ​ല്ല. ഇ​ട​തു മെ​ന്പ​ർ​മാ​രും പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സ​ബ് ക​മ്മി​റ്റി​യെ അ​ന്വേ​ഷ​ണ ചു​മ​ത​ല ഏ​ൽ​പ്പി​ച്ച​ത് ജി​ല്ലാ ക​ള​ക്‌ടർ നി​ർ​ദേ​ശി​ച്ച അ​ന്വേ​ഷ​ണം ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് അ​ട്ടി​മ​റി​ക്കാ​നാ​ണ്.
ബി​ഡി​ഒ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തൊ​ഴി​ലു​റ​പ്പ് ഓ​ഫീ​സി​ൽ അ​വ​ധി ദി​വ​സ​വും രാ​ത്രി​കാ​ല​ങ്ങ​ളി​ലും ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സോ​ഫ്റ്റ് വെ​യ​റി​ലെ ഡേ​റ്റ​ക​ൾ മാ​യി​ക്കു​ക​യും പു​തി​യ​താ​യി എം ​ബു​ക്കും മ​സ്ട്രോ​ളും എ​ഴു​തി ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത​ത് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ന്ന​തി​നു തെ​ളി​വാ​ണ്.
ഏ​ഞ്ച​ൽ ആ​ക്റ്റി​വി​റ്റി ഗ്രൂ​പ്പി​ന്‍റെ ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ അ​ട​ക്കം 2017 - 18 മു​ത​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന എ​ല്ലാ സാ​ന്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് പ​ട​ലു​ങ്ക​ൽ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ജ​യ​മ്മ ജോ​സ​ഫ്, ലി​സി കു​ര്യാ​ക്കോ​സ്, സോ​ണി​യ ജെ​റി, സി​ജി പ്ര​മോ​ദ്, ശെ​ൽ​വ​കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.