ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയിൽ നടന്ന ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരവും വിശ്വാസ്യയോഗ്യവുമല്ല. ഇടതു മെന്പർമാരും പഞ്ചായത്തിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സബ് കമ്മിറ്റിയെ അന്വേഷണ ചുമതല ഏൽപ്പിച്ചത് ജില്ലാ കളക്ടർ നിർദേശിച്ച അന്വേഷണം ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാനാണ്.
ബിഡിഒയുടെ നിയന്ത്രണത്തിലുള്ള തൊഴിലുറപ്പ് ഓഫീസിൽ അവധി ദിവസവും രാത്രികാലങ്ങളിലും ഭരണകക്ഷി അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് തെളിവുകൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സോഫ്റ്റ് വെയറിലെ ഡേറ്റകൾ മായിക്കുകയും പുതിയതായി എം ബുക്കും മസ്ട്രോളും എഴുതി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടും നടപടിയെടുക്കാൻ തയ്യാറാകാത്തത് അന്വേഷണം അട്ടിമറിക്കുന്നതിനു തെളിവാണ്.
ഏഞ്ചൽ ആക്റ്റിവിറ്റി ഗ്രൂപ്പിന്റെ ബാങ്ക് ഇടപാടുകൾ അടക്കം 2017 - 18 മുതൽ പഞ്ചായത്തിൽ നടന്ന എല്ലാ സാന്പത്തിക ക്രയവിക്രയങ്ങളും അന്വേഷിക്കണമെന്നും യുഡിഎഫ് ചെയർമാൻ ജേക്കബ് പടലുങ്കൽ, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കുര്യൻ, പഞ്ചായത്ത് അംഗങ്ങളായ വിജയമ്മ ജോസഫ്, ലിസി കുര്യാക്കോസ്, സോണിയ ജെറി, സിജി പ്രമോദ്, ശെൽവകുമാർ എന്നിവർ ആവശ്യപ്പെട്ടു.