+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ക​ർ​ന്ന​ടി​ഞ്ഞ് പൈ​നാ​പ്പി​ൾ ക​ർ​ഷ​ക​ൻ

തൊ​ടു​പു​ഴ: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പൈ​നാ​പ്പി​ൾ കൃ​ഷി​ക്കി​റ​ങ്ങി​യ ക​ർ​ഷ​ക​ൻ പ്ര​തി​സ​ന്ധി​യി​ൽ. അ​ന്പ​ത് ഏ​ക്ക​റോ​ളം സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് പൈ​നാ​പ്പി​ൾ കൃ​ഷി ചെ​യ്ത തെ​ക്കുംഭാ​ഗം സ്വ​ദേ​ശി
ത​ക​ർ​ന്ന​ടി​ഞ്ഞ്  പൈ​നാ​പ്പി​ൾ ക​ർ​ഷ​ക​ൻ
തൊ​ടു​പു​ഴ: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പൈ​നാ​പ്പി​ൾ കൃ​ഷി​ക്കി​റ​ങ്ങി​യ ക​ർ​ഷ​ക​ൻ പ്ര​തി​സ​ന്ധി​യി​ൽ. അ​ന്പ​ത് ഏ​ക്ക​റോ​ളം സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് പൈ​നാ​പ്പി​ൾ കൃ​ഷി ചെ​യ്ത തെ​ക്കുംഭാ​ഗം സ്വ​ദേ​ശി ജോ​ജി മൈ​ലാ​ടൂ​ർ വി​ള​വെ​ടു​ക്കാ​റാ​യ പൈ​നാ​പ്പി​ളു​ക​ൾ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് വി​ള​വെ​ടു​പ്പി​നും വി​ൽ​പ്പ​ന​ക്കും മാ​ർ​ഗ​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് പൈ​നാ​പ്പി​ൾ ക​ർ​ഷ​ക​നാ​യ ജോ​ജി പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ പൈ​നാ​പ്പി​ളു​ക​ൾ തോ​ട്ട​ത്തി​ൽ കി​ട​ന്ന് ചീ​യു​ന്ന നി​ല​യി​ലാ​ണ്. ലോ​ക്ഡൗ​ണാ​യ​തി​നാ​ൽ ചെ​റു​കി​ട തോ​ട്ട​ങ്ങ​ളി​ൽ നി​ന്ന് വി​ള​വെ​ടു​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ​പോ​ലെ ലോ​ക്ഡൗ​ണി​നെത്തുട​ർ​ന്ന് വി​ള​വെ​ടു​ക്കാ​നാ​കാ​തെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ഇ​പ്പോ​ൾ ഒ​രേ​ക്ക​റി​ൽ ഒ​രു ല​ക്ഷം രൂ​പ​യെ​ങ്കി​ലും ന​ഷ്ട​ത്തി​ലാ​ണ്.
ഒ​രു ചെ​ടി കാ​യ്ക്കു​ന്ന​തുവ​രെ 30- 35 രൂ​പ​വ​രെ ക​ർ​ഷ​ക​ന് ഉ​ത്പ്പാ​ദ​ന​ച്ചി​ല​വ് വ​രു​ന്നു​ണ്ട്. കോ​വി​ഡി​ന് മു​ന്പ് ഫ​സ്റ്റ് ഗ്രേ​ഡ് പൈ​നാ​പ്പി​ളി​ന് ശ​രാ​ശ​രി 40 രൂ​പ​യ്ക്ക​ടു​ത്ത് വി​ല​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ തു​ട​ർ​ന്ന് വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വി​ല പ​ത്ത് രൂ​പ​യാ​യി കൂ​പ്പു കു​ത്തി. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സ​ഹി​ച്ച് ക​ർ​ഷ​ക​ർ​ക്ക് മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും കൃ​ഷി വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​മെ​ന്നാ​ണ് ജോ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.