രാജാക്കാട്: രാജാക്കാട്ട് ആഴ്ച ചന്ത ആരംഭിക്കണമെന്ന ആവശ്യവുമായി രാജാക്കാട് വികസന കൂട്ടായ്മ. പൊൻമുടി, കുത്തുങ്കൽ, മാങ്ങാത്തൊട്ടി, എല്ലക്കൽ, രാജകുമാരി റോഡുകൾ സംഗമിക്കുന്ന രാജാക്കാട്ട് കാർഷിക ഉത്പന്നങ്ങളും ആടുമാടുകളും വാഹനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ആഴ്ച ചന്തയും അതോടനുബന്ധിച്ച് വാഹന പാർക്കിംഗ് സംവിധാനവുമൊരുക്കണമെന്നാണ് വികസന കൂട്ടായ്മ ഭാരവാഹികളുടെ ആവശ്യം.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും ടൗണിലെ അനധികൃത വാഹന പാർക്കിംഗിന് പരിഹാരമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഗ്രാ പഞ്ചായത്തും പോലീസും മുൻകൈയെടുത്ത് വ്യാപാരികളുടെയും ഓട്ടോ, ടാക്സി, ബസ് തൊഴിലാളികളുടേയും സഹകരണത്തോടെ ഗതാഗതം സുഗമമാക്കാൻ നടപടിയെടുക്കണമെന്നും വികസന കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ചെയർമാർ എം.ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ കണ്‍വീനർ ഫാ. ജോബി വാഴയിൽ ഉദ്ഘാടനംചെയ്തു. ജോയിന്റ് കണ്‍വീനർ വി.എസ്. ബിജു, ഇമാം അൽത്താഫ്, കെ.ഡി. രമേശ്, ഫാ. ജിജോ ഇണ്ടിപ്പറന്പിൽ, ജോഷി കന്യാക്കുഴി, സിബി കൊച്ചുവള്ളാട്ട്, സജിമോൻ ജോസഫ്, വി.എൻ. ശ്രീധരൻ, അബ്ദുൾകലാം, വി.വി. ബാബു, കെ.ജി. മഹേഷ്, അജി കല്ലുവെട്ടം, ടൈറ്റസ് ജേക്കബ്, കെ.എസ്. ശിവൻ എന്നിവർ പ്രസംഗിച്ചു.