പ​ക​ർ​ച്ചവ്യാ​ധി ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു

10:06 PM May 23, 2021 | Deepika.com
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ഏ​ഴാം വാ​ർ​ഡി​ൽ മൗ​ണ്ട് സീ​നാ​യി റോ​ഡി​ൽ എ​ച്ച്എം​എം​ടി സ്കൂ​ളി​ന് സ​മീ​പം ഓ​ട​യി​ൽ വെ​ള്ളം കെ​ട്ടി ന​ൽ​ക്കു​ന്ന​ത് സ​മീ​പ വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ഇ​വി​ടെ​യു​ള്ള ക​ലു​ങ്ക് അ​ട​ഞ്ഞ​തി​നാ​ൽ മ​ഴ​യെ​ത്തു​ന്പോ​ൾ വെ​ള്ളം ഒ​ഴു​കി പോ​കാ​ത്ത​താ​ണ് പ്ര​ശ്നം. പൊ​തു​മ​രാ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന റോ​ഡി​ന്‍റെ ഓ​ട കാ​ല​ങ്ങ​ളാ​യി ശു​ചീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ നി​ന്ന് എ​ളു​പ്പ​ത്തി​ൽ മ​ങ്ങാ​ട്ടു​ക​വ​ല, പെ​രു​ന്പി​ള്ളി​ച്ചി​റ മേ​ഖ​ല​യി​ലേ​ക്ക് പോ​കാ​മെ​ന്ന​തി​നാ​ൽ തി​ര​ക്കു​ള്ള റോ​ഡ് കൂ​ടി​യാ​ണ് ഇ​ത്.
ശ​ക്ത​മാ​യ മ​ഴ​യി​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന വെ​ള്ളം റോ​ഡി​ലൂ​ടെ പ​ര​ന്ന് ഒ​ഴു​കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കു​ന്ന​തി​നും ബു​ദ്ധി​മു​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ളോ​ളം ഓ​ട​യി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നാ​ൽ കൊ​തു​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പെ​റ്റു​പെ​രു​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​രു​വ​ശ​ത്തു​മു​ള്ള ഓ​ട​ക​ളി​ൽ വെ​ള്ളം കെ​ട്ടു​ന്നു​ണ്ട്.
ക​ലു​ങ്ക് പു​തു​ക്കിപ്പ​ണി​ത് വെ​ള്ള​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. സ​മാ​ന​മാ​യി ത​ന്നെ റോ​ഡ് ആ​രം​ഭി​ക്കു​ന്ന സ്ഥ​ലം മു​ത​ൽ തി​യ​റ്റ​റി​ന് സ​മീ​പം വ​രെ ഓ​ട​യു​ണ്ടെ​ങ്കി​ലും ഇ​തും ശു​ചീ​ക​രി​ക്കാ​ത്ത​തി​നാ​ൽ വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ക​യാ​ണ്.
വാ​ർ​ഡ് മെം​ബ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ട​യു​ടെ ശു​ചീ​ക​ര​ണം ഉ​ട​ൻ ന​ട​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് പ​റ​ഞ്ഞു. മ​റ്റ് വാ​ർ​ഡു​ക​ളി​ലെ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.