തൊടുപുഴ: നഗരസഭ ഏഴാം വാർഡിൽ മൗണ്ട് സീനായി റോഡിൽ എച്ച്എംഎംടി സ്കൂളിന് സമീപം ഓടയിൽ വെള്ളം കെട്ടി നൽക്കുന്നത് സമീപ വാസികൾക്ക് ഭീഷണിയാകുന്നു. ഇവിടെയുള്ള കലുങ്ക് അടഞ്ഞതിനാൽ മഴയെത്തുന്പോൾ വെള്ളം ഒഴുകി പോകാത്തതാണ് പ്രശ്നം. പൊതുമരാത്ത് വകുപ്പിന്റെ കീഴിൽ വരുന്ന റോഡിന്റെ ഓട കാലങ്ങളായി ശുചീകരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. തൊടുപുഴ നഗരത്തിൽ നിന്ന് എളുപ്പത്തിൽ മങ്ങാട്ടുകവല, പെരുന്പിള്ളിച്ചിറ മേഖലയിലേക്ക് പോകാമെന്നതിനാൽ തിരക്കുള്ള റോഡ് കൂടിയാണ് ഇത്.
ശക്തമായ മഴയിൽ സമീപ പ്രദേശങ്ങളിൽ നിന്ന് എത്തുന്ന വെള്ളം റോഡിലൂടെ പരന്ന് ഒഴുകുന്നതിനാൽ വാഹനങ്ങൾ കടന്ന് പോകുന്നതിനും ബുദ്ധിമുട്ടുണ്ട്. ദിവസങ്ങളോളം ഓടയിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കൊതുക് ഉൾപ്പെടെയുള്ളവ പെറ്റുപെരുകുന്നതിനും കാരണമാകുന്നുണ്ട്. ഇരുവശത്തുമുള്ള ഓടകളിൽ വെള്ളം കെട്ടുന്നുണ്ട്.
കലുങ്ക് പുതുക്കിപ്പണിത് വെള്ളമൊഴുക്ക് സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സമാനമായി തന്നെ റോഡ് ആരംഭിക്കുന്ന സ്ഥലം മുതൽ തിയറ്ററിന് സമീപം വരെ ഓടയുണ്ടെങ്കിലും ഇതും ശുചീകരിക്കാത്തതിനാൽ വെള്ളം റോഡിലൂടെ ഒഴുകുകയാണ്.
വാർഡ് മെംബറുമായി ബന്ധപ്പെട്ട് ഓടയുടെ ശുചീകരണം ഉടൻ നടത്തുമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. മറ്റ് വാർഡുകളിലെ ശുചീകരണ ജോലികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.