മ​ഴ​ക്കാ​ല പൂ​ർ​വശു​ചീ​ക​ര​ണ​വു​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ

10:06 PM May 23, 2021 | Deepika.com
തൊ​ടു​പു​ഴ: മ​ഴ​ക്കാ​ല പൂ​ർ​വ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശു​ചീ​ക​ര​ണ​വും പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള​ള ശു​ചീ​ക​ര​ണ പ്ര​വൃത്തി​ക​ളാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ന്‍ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കാ​ട് വെ​ട്ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ ന​ട​ത്തി.

ന​ഗ​ര​സ​ഭാചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എ.​ ക​രീം, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജോ​സ് മ​ഠ​ത്തി​ൽ, ഷീ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും നേ​തൃ​ത്വം ന​ൽ​കി. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഇ​തോ​ടൊ​പ്പം വാ​ർ​ഡ് ത​ല​ത്തി​ലും ശു​ചീ​ക​ര​ണ ജോ​ലി​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

ഇ​ട​വെ​ട്ടി

പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കാ​ല പൂ​ർ​വശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​ട​വെ​ട്ടി പി​എ​ച്ച്സി​യും പ​രി​സ​ര​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നുപോ​കു​ന്ന പൂ​മാ​ല - തൊ​ടു​പു​ഴ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ഓ​ട​യു​മാ​ണ് ഡ്രൈ​ഡേ​യു​ടെ ഭാ​ഗ​മാ​യി വൃ​ത്തി​യാ​ക്കി​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ നൗ​ഷാ​ദ്, അം​ഗ​ങ്ങ​ളാ​യ അ​ജ്മ​ൽ ഖാ​ൻ അ​സീ​സ്, അ​സീ​സ് ഇ​ല്ലി​ക്ക​ൽ, ബി​ൻ​സി മാ​ർ​ട്ടി​ൻ, ല​ത്തീ​ഫ് മു​ഹ​മ്മ​ദ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌ടർ വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വെ​ള്ളി​യാ​മ​റ്റം

പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ്രൈ ​ഡേ ആ​ച​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും പ​രി​സ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദു ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി ജോ​സി,

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഷെ​മീ​ന അ​ബ്ദു​ൾ ക​രീം, രാ​ജു കു​ട്ട​പ്പ​ൻ, മോ​ഹ​ൻ​ദാ​സ് , പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ, കാ​ഞ്ഞാ​ർ ജ​ന​മൈ​ത്രി പോ​ലീ​സ്, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

കു​മാ​ര​മം​ഗ​ലം

മ​ഴ​ക്കാ​ല പൂ​ർ​വ രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു. പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ അ​താ​തു വാ​ർ​ഡി​ലെ മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡു​ത​ല സ​മി​തി അം​ഗ​ങ്ങ​ൾ മു​ഖേ​ന വീ​ടു​ക​ളി​ൽ എ​ത്തി​ച്ച് ന​ൽ​കും. കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഷെ​മി​ന നാ​സ​ർ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്ന് കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ചെ​ന്പ​ക​ശേ​രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഉ​ഷ രാ​ജ​ശേ​ഖ​ര​ൻ, ഗ്രേ​സി, സി​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ല​ക്കോ​ട്

ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചി​ല​വ് - ച​വ​ർ​ണ തോ​ട് ശു​ചീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ജെ​റി, അം​ഗം റ​ഷീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തോ​ട് ശു​ചീ​ക​രി​ച്ച​ത്. ഇ​തോ​ടൊ​പ്പം എ​ല്ലാ വാ​ർ​ഡു​ക​ളി​ലും വാ​ർ​ഡ് ത​ല സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.