തൊടുപുഴ: മഴക്കാല പൂർവ മുന്നൊരുക്കത്തിന്റെ ഭാഗമായി തൊടുപുഴ നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും ശുചീകരണവും പ്രതിരോധ മരുന്ന് വിതരണവും നടത്തി. തൊടുപുഴ നഗരസഭയിൽ ടൗണ്‍ കേന്ദ്രീകരിച്ചുളള ശുചീകരണ പ്രവൃത്തികളാണ് ഇന്നലെ നടന്നത്. തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡ് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ കാട് വെട്ടുന്നതുൾപ്പെടെയുള്ള ജോലികൾ നടത്തി.
നഗരസഭാചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.എ. കരീം, കൗണ്‍സിലർമാരായ ജോസ് മഠത്തിൽ, ഷീൻ വർഗീസ് എന്നിവരും നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളും നേതൃത്വം നൽകി. നഗരസഭ പരിധിയിൽ ഓടകൾ വൃത്തിയാക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം വാർഡ് തലത്തിലും ശുചീകരണ ജോലികളും നടക്കുന്നുണ്ട്.
ഇടവെട്ടി
പഞ്ചായത്തിൽ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇടവെട്ടി പിഎച്ച്സിയും പരിസരങ്ങളും പഞ്ചായത്തിലൂടെ കടന്നുപോകുന്ന പൂമാല - തൊടുപുഴ റോഡിന്റെ വശങ്ങളിലെ ഓടയുമാണ് ഡ്രൈഡേയുടെ ഭാഗമായി വൃത്തിയാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, അംഗങ്ങളായ അജ്മൽ ഖാൻ അസീസ്, അസീസ് ഇല്ലിക്കൽ, ബിൻസി മാർട്ടിൻ, ലത്തീഫ് മുഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
വെള്ളിയാമറ്റം
പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണത്തോടനുബന്ധിച്ച് ഡ്രൈ ഡേ ആചരിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസും പരിസവും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജുവിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ലാലി ജോസി,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ഷെമീന അബ്ദുൾ കരീം, രാജു കുട്ടപ്പൻ, മോഹൻദാസ് , പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, കാഞ്ഞാർ ജനമൈത്രി പോലീസ്, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമസേന അംഗങ്ങൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.
കുമാരമംഗലം
മഴക്കാല പൂർവ രോഗ പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. പ്രതിരോധ മരുന്നുകൾ അതാതു വാർഡിലെ മെംബർമാരുടെ നേതൃത്വത്തിൽ വാർഡുതല സമിതി അംഗങ്ങൾ മുഖേന വീടുകളിൽ എത്തിച്ച് നൽകും. കുമാരമംഗലം പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷെമിന നാസർ പഞ്ചായത്തംഗങ്ങൾക്ക് മരുന്ന് കൈമാറി. വൈസ് പ്രസിഡന്റ് സജി ചെന്പകശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ഉഷ രാജശേഖരൻ, ഗ്രേസി, സിബിൻ എന്നിവർ നേതൃത്വം നൽകി.
ആലക്കോട്
ശുചീകരണത്തിന്റെ ഭാഗമായി ആലക്കോട് പഞ്ചായത്തിലെ ചിലവ് - ചവർണ തോട് ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, അംഗം റഷീദ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തോട് ശുചീകരിച്ചത്. ഇതോടൊപ്പം എല്ലാ വാർഡുകളിലും വാർഡ് തല സമിതികളുടെ നേതൃത്വത്തിൽ മഴക്കാല പൂർവ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.