ട്രി​പ്പി​ൾ ലോ​ക്ക് ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ വി​ട്ടു​വീ​ഴ്ച്ച​യി​ല്ലാ​തെ പോ​ലീ​സ്

12:01 AM May 23, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ പോ​ലീ​സ്. ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ജി​ല്ല​യി​ൽ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​വ് വ​രു​ത്താ​തി​രു​ന്ന​ത്. ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ൾ അ​ട​ക്കം അ​ട​ച്ചു​കൊ​ണ്ട ുള്ള ​ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പ്ര​ധാ​ന നി​ര​ത്തു​​ക​ളി​ലൂ​ടെ മാ​ത്ര​മാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ട​ന്നു പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ പി​ൻ​വ​ലി​ച്ച​തോ​ടെ ഇ​ട​റോ​ഡു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും തു​റ​ന്നു. എ​ന്നാ​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡു​ക​ൾ തു​റ​ന്നി​ട്ടി​ല്ലെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. റസി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മി​ക്ക​യി​ട​ങ്ങ​ളി​ലും പോ​ലീ​സ് ഇ​ട​റോ​ഡു​ക​ൾ അ​ട​ച്ചു​കെ​ട്ടി​യ​ത്. ഇ​ന്ന​ലെ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ന്നെ ചി​ല​യി​ട​ങ്ങ​ളി​ൽ റോ​ഡു​ക​ൾ തു​റ​ന്നു. ഇ​തോ​ടെ പ്ര​ധാ​ന നി​ര​ത്തി​ൽ ഇ​ന്ന​ലെ വാ​ഹ​ന തി​ര​ക്ക് കു​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ഭൂ​രി​ഭാ​ഗം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ന​ലെ തു​റ​ന്നി​ല്ല. ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ ഏ​ർ്പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​വും ഇ​ന്ന​ലെ മു​ത​ൽ ഇ​ല്ലാ​താ​യി. ജി​ല്ല​യി​ലേ​ക്കു വ​രു​ന്ന​തും ജി​ല്ല​വി​ട്ടു പോ​കു​ന്ന​തും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലും ഇ​ള​വു വ​ന്നു. ഇ​തോ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും മ​റ്റു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ന​ലെ തി​ര​ക്ക് അ​ൽ​പം കൂ​ടി​യ​ത്.
അ​തേ​സ​മ​യം പ്ര​ധാ​ന നി​ര​ത്തു​ക​ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് ഇ​ന്ന​ലെ​യും സ്വീ​ക​രി​ച്ച​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​പ​രി​ധി​യി​ൽ 393 ഉം ​റൂ​റ​ലി​ൽ 287 ഉം ​കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച 184 പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​നാ​വ​ശ്യ​മാ​യി നി​ര​ത്തി​ലി​റ​ക്കി​യ 722 വാ​ഹ​ന​ങ്ങ​ളും ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യി ത​ന്നെ തു​ട​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.