തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്നലെ രാവിലെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍ ഒഴിവാക്കിയെങ്കിലും പരിശോധനയിൽ വിട്ടുവീഴ്ചയില്ലാതെ പോലീസ്. ട്രിപ്പിൾ ലോക്ക് ഡൗണ്‍ ഒഴിവാക്കിയെങ്കിലും ജില്ലയിൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് പോലീസ് പരിശോധനയ്ക്ക് അയവ് വരുത്താതിരുന്നത്. ട്രിപ്പിൾ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തുന്നതിനു മുന്നോടിയായി നഗരത്തിലെ ഇടറോഡുകൾ അടക്കം അടച്ചുകൊണ്ട ുള്ള കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. പ്രധാന നിരത്തുകളിലൂടെ മാത്രമായിരുന്നു വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കടന്നു പോയിരുന്നത്. എന്നാൽ ഇന്നലെ ട്രിപ്പിൾ ലോക്ക് ഡൗണ്‍ പിൻവലിച്ചതോടെ ഇടറോഡുകളിൽ ഭൂരിഭാഗവും തുറന്നു. എന്നാൽ ചില സ്ഥലങ്ങളിൽ റോഡുകൾ തുറന്നിട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. റസിഡൻസ് അസോസിയേഷനുകളുടെ സഹായത്തോടെയാണ് മിക്കയിടങ്ങളിലും പോലീസ് ഇടറോഡുകൾ അടച്ചുകെട്ടിയത്. ഇന്നലെ ട്രിപ്പിൾ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ നീങ്ങിയതോടെ പ്രദേശവാസികൾ തന്നെ ചിലയിടങ്ങളിൽ റോഡുകൾ തുറന്നു. ഇതോടെ പ്രധാന നിരത്തിൽ ഇന്നലെ വാഹന തിരക്ക് കുറഞ്ഞിരുന്നു. അതേസമയം ട്രിപ്പിൾ ലോക്ക് ഡൗണ്‍ ഒഴിവാക്കിയെങ്കിലും അവശ്യവസ്തുക്കൾ വിൽക്കുന്ന ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും ഇന്നലെ തുറന്നില്ല. കടകളുടെ പ്രവർത്തന സമയത്തിൽ ഏർ്പ്പെടുത്തിയിരുന്ന നിയന്ത്രണവും ഇന്നലെ മുതൽ ഇല്ലാതായി. ജില്ലയിലേക്കു വരുന്നതും ജില്ലവിട്ടു പോകുന്നതും അടക്കമുള്ള കാര്യങ്ങളിലുണ്ടായിരുന്ന കടുത്ത നിയന്ത്രണത്തിലും ഇളവു വന്നു. ഇതോടെ കൂടുതൽ ആളുകൾ അവശ്യസാധനങ്ങൾ വാങ്ങുന്നതിനും മറ്റുമായി നിരത്തിലിറങ്ങിയതോടെയാണ് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ തിരക്ക് അൽപം കൂടിയത്.
അതേസമയം പ്രധാന നിരത്തുകളിലെ വിവിധ മേഖലകളിലും ഇടറോഡുകളിലും പോലീസ് കർശന പരിശോധനയാണ് നടത്തിയത്. അനാവശ്യമായി വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്കെതിരേ പോലീസ് കർശന നടപടികളാണ് ഇന്നലെയും സ്വീകരിച്ചത്. നിയന്ത്രണങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ തിരുവനന്തപുരം നഗരപരിധിയിൽ 393 ഉം റൂറലിൽ 287 ഉം കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. നിയന്ത്രണങ്ങൾ ലംഘിച്ച 184 പേരെ പോലീസ് അറസ്റ്റു ചെയ്തു. അനാവശ്യമായി നിരത്തിലിറക്കിയ 722 വാഹനങ്ങളും ഇന്നലെ പോലീസ് പിടിച്ചെടുത്തു.
ട്രിപ്പിൾ ലോക്ക് ഡൗണ്‍ ഒഴിവാക്കിയെങ്കിലും പരിശോധന കൂടുതൽ കർശനമായി തന്നെ തുടരുമെന്നും പോലീസ് അറിയിച്ചു.