+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വ​ളം എം​എ​ൽ​എ​യ്ക്ക് കോ​വി​ഡ്

വി​ഴി​ഞ്ഞം : കോ​വ​ളം എം​എ​ൽ​എ എം. ​വി​ൻ​സെ​ന്‍റി​ന് കോ​വി​ഡ് . എം​എ​ൽ​എ ത​ന്നെ​യാ​ണ് ഈ​വി​വ​രം ഫെ​യ്സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ
കോ​വ​ളം  എം​എ​ൽ​എ​യ്ക്ക്  കോ​വി​ഡ്
വി​ഴി​ഞ്ഞം : കോ​വ​ളം എം​എ​ൽ​എ എം. ​വി​ൻ​സെ​ന്‍റി​ന് കോ​വി​ഡ് . എം​എ​ൽ​എ ത​ന്നെ​യാ​ണ് ഈ​വി​വ​രം ഫെ​യ്സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും കോ​വി​ഡ് പ​രി​ശോ​ധ​നന​ട​ത്ത​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ഫെ​യ്സ് ബു​ക്ക് പോ​സ്റ്റ്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​മാ​യി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വ​ളം കെ​യ​ർ എ​ന്ന​പേ​രി​ൽ മ​രു​തൂ​ർ​ക്കോ​ണ​ത്ത് തു​ട​ങ്ങി​യ ഹെ​ൽ​പ്പ്ഡെ​സ്ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

കോ​വ​ളം കെ​യ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു ത​ട​സ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും ഏ​തു സ​മ​യ​ത്തും കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മ​രു​ന്നി​നും ഭ​ക്ഷ​ണ​ത്തി​നും ആം​ബു​ല​ൻ​സി​നും മ​റ്റു അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ​ക്കു​മാ​യി 8301964737 എ​ന്ന ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.