വെള്ളറട: അയല്‍വാസിയുടെ പെട്രോള്‍ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ അംഗപരിമിതനായ ഗൃഹനാഥന് ചികിത്സയിലിരിക്കെ മരിച്ചു. അരുവിയോട് കരാമൂട് ചരിവുവിള വീട്ടില്‍ വര്‍ഗീസാ(48)ണ് മരിച്ചത്. ഇക്കഴിഞ്ഞ 12ന് രാവിലെ എട്ടോടെയായിരുന്നു അയല്‍വാസി സെബാസ്റ്റ്യന്‍ പെട്രോള്‍ നിറച്ച കുപ്പികള്‍ വർഗീനുനേരെ എറിഞ്ഞശേഷം ദേഹത്തേക്ക് പന്തം വലിച്ചെറിഞ്ഞത്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ വര്‍ഗീസിനെ ആശുപത്രിയിലെത്തിച്ചു. ആക്രമണം നടത്തിയ സെബാസ്റ്റ്യനെ നാട്ടുകാര്‍ പോലീസില്‍ ഏൽപ്പിച്ചിരുന്നു.സെബാസ്റ്റ്യന്റെ വീടിനു എതിര്‍വശത്താണ് വര്‍ഗീസിന്റെ രണ്ടര സെന്റ് വസ്തുവിലുള്ള വീടും നിത്യവൃത്തിക്കായി നടത്തിവന്ന ശവപ്പെട്ടിക്കടയും. തന്റെ വീടിനു എതിര്‍വശത്തെ ശവപ്പെട്ടിക്കട സെബാസ്റ്റ്യനെ അസ്വസ്ഥമാക്കിയിരുന്നു. പഞ്ചായത്തിലും പോലീസിലും ഇയാള്‍ പരാതിപ്പെട്ടു. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടെത്തിയെങ്കിലും പരാതികള്‍ പിന്നേയും തുടര്‍ന്നു. പണിയിടത്തില്‍ നിന്നും പൊടി റോഡിനെതിര്‍വശത്തെ സെബാസ്റ്റ്യന്റെ വീട്ടിലേക്ക് എത്താതിരിക്കാന്‍ വര്‍ഗീസ് കര്‍ട്ടനും ഷീറ്റുകളും ഉപയോഗിച്ചു മറച്ചു. എന്നിട്ടും സെബാസ്റ്റ്യന്‍ വഴക്കും പരാതിയും തുടര്‍ന്നു. മറ്റൊരിടത്തേക്കു മാറ്റാന്‍ നിര്‍ധനനായ വര്‍ഗീസിനു കഴിയാത്തതിനാല്‍ അവിടെ തുടരേണ്ടി വന്നു. സംഭവ ദിവസം യാതൊരു പ്രകോപനവുമില്ലാതെയാണ് പെട്രോള്‍ നിറച്ച കുപ്പികളെറിഞ്ഞ് തീയിട്ടത്. ജോലി ചെയ്തു കൊണ്ടിരുന്ന അംഗപരിമിതനായ വര്‍ഗീസിന് ഓടി മാറാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ സെബാസ്റ്റിന്റെ വീടിലെ ടെറസില്‍ പെട്രോള്‍ നിറച്ച ഇരുപതോളം കുപ്പികള്‍ പോലിസ് കണ്ടെത്തിയിരുന്നു.
സ്റ്റെല്ലയാണ് വർഗീസിന്റെ ഭാര്യ. മക്കൾ: വിദ്യാര്‍ഥികളായ വിനീഷ്, വിജീഷ് .
സ്റ്റെല്ലയാണ് വർഗീസിന്റെ ഭാര്യ. മക്കൾ: വിദ്യാര്‍ഥികളായ വിനീഷ്, വിജീഷ് .