കോവിഡ് പ്രതിരോധത്തിന് തുക കൈമാറി
12:48 AM May 22, 2021 | Deepika.com
ശ്രീകണ്ഠപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീകണ്ഠപുരം വൈഎംസിഎ യുടെ നേതൃത്വത്തിൽ ശ്രീകണ്പുരം നഗരസഭക്ക് ഓക്സിമീറ്റർ, പിപിഇ കിറ്റ് എന്നിവ വാങ്ങുന്നതിന് ഫണ്ട് നൽകി. വൈഎംസിഎ പ്രസിഡന്റ് സി.എഫ്. ആന്റണി നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിനക്ക് തുക കൈമാറി. നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ, കൗൺസിലർമാരായ പി.പി. ചന്ദ്രാംഗദൻ, ജോസഫീന കുര്യാക്കോസ്, ത്രേസ്യാമ്മ മാത്യു, വിജിൽ മോഹനൻ, വൈഎംസിഎ ഭാരവാഹികളായ റെജി ജോൺ, എം.വി. ഷോജൻ, സോണി ലൂക്കോസ് എന്നിവർ പങ്കെടുത്തു.