കണ്ണൂർ: ശാസ്ത്ര സാങ്കേതിക രംഗത്തും സാമ്പത്തിക രംഗത്തും വിപ്ലവാത്മകമായ കർമപരിപാടികൾ ആവിഷ്കരിച്ച് മഹത്തായ നേട്ടങ്ങൾ ഭാരതത്തിന് സമ്മാനിച്ച യുഗപുരുഷനാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഡിസിസി ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്കും അനുസ്മരണ പരിപാടിക്കും നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയർ ടി.ഒ.മോഹനൻ, കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, പ്രഫ.എ.ഡി. മുസ്തഫ, കെ.സി. മുഹമ്മദ് ഫൈസൽ, സുരേഷ് ബാബു എളയാവൂർ, കൂക്കിരി രാഗേഷ്, സുധീപ് ജെയിംസ്, പി. മുഹമ്മദ് ഷമ്മാസ്, കല്ലിക്കോടൻ രാഗേഷ്, എം.പി. രാജേഷ്, എ.കെ അമർനാഥ് തുടങ്ങിയവർ സംബന്ധിച്ചു.
പയ്യാവൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചാരണം പയ്യാവൂർ ഇന്ദിരാ ഭവനിൽ നിയുക്ത ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. പയ്യാവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു. ജയിംസ് തുരുത്തേൽ, പി.ആർ. രാഘവൻ, ജിത്തു തോമസ്, ബേബി മുല്ലക്കരയിൽ, ജേക്കബ് പനന്താനം, സെബാസ്റ്റ്യൻ വാഴകാട്ട് എന്നിവർ പ്രസംഗിച്ചു.
ആലക്കോട് : ആലക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഇരിക്കൂർ നിയുക്ത എംഎൽഎ സജീവ് ജോസഫ് വിശിഷ്ടാതിഥിയായി. മണ്ഡലം പ്രസിഡന്റ് ബാബു പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ജോസ് വട്ടമല, ജോമോൻ ജോസ്, ലാലു കുന്നപ്പള്ളി, അപ്പുക്കുട്ടൻ സ്വാമിമഠം, സിബിച്ചൻ കളപ്പുര, ജോൺസൺ ചിറവയൽ, ഷിജോ നിലക്കപ്പള്ളി, പി.പി.ശശി, ഷാജി നന്ദിക്കാട്ട്, സുബിൻ കുന്നേൽ, അഖിൽ, സജി അരങ്ങം എന്നിവർ പങ്കെടുത്തു.
കരുവഞ്ചാൽ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദേവസ്യ പാലപ്പുറം, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടോമി കുമ്പിടിയാമാക്കൽ, പ്രിൻസ് പയ്യമ്പള്ളി, രതീഷ് പാച്ചേനി, പി കെ. ബാലകൃഷ്ണൻ, എന്നിവർ പങ്കെടുത്തു.
ശ്രീകണ്ഠപുരം: ആധുനിക ഇന്ത്യയുടെ ശില്പിയും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ആശയങ്ങൾ കോൺഗ്രസ് പ്രവർത്തകർക്ക് എന്നും ആവേശമുണ്ടാക്കുന്നതാണെന്ന് നിയുക്ത ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ്. ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന, കെ.പി. ഗംഗാധരൻ, എം.ഒ. മാധവൻ, പി.പി. ചന്ദ്രാംഗതൻ, സിജോ മറ്റപ്പള്ളി, തങ്കച്ചൻ മാത്യു, ത്രേസ്യാമ്മ മാത്യു, ആർ. ശശിധരൻ, എ.കെ. ഇസ്മയിൽ, പി.ടി. കുര്യാക്കോസ്, അപ്പു കണ്ണാവിൽ എന്നിവർ പങ്കെടുത്തു.
നിടിയേങ്ങ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് കെ.സി. ജോസഫ്, കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, പി.യു. സുഹൈൽ, പി.സി. ജോസ് എന്നിവർ നേതൃത്വം നൽകി.
തളിപ്പറമ്പ്: അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണവും കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച തൊഴിലാളികള്‍ക്കുളള ആദരവും സംഘടിപ്പിച്ചു.
തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തില്‍ നിയുക്ത എംഎല്‍എ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. എഐയുഡബ്ള്യുസി ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂര് അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.വി. രവീന്ദ്രന്, മണ്ഡലം പ്രസിഡന്റുമാരായ, ടി.ആര്. മോഹന്‍ദാസ്, സക്കരിയ്യ കായക്കൂല്‍, കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് സോമനാഥന്, റഷീദ് പുന്നാട്,എം.എന്‍. പൂമംഗലം, മാവില പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ കോവിഡ് കാലത്തെ മികച്ച സേവനം നടത്തിയ തൊഴിലാളികളായ വേണുഗോപാല്‍, കെ.എ. സണ്ണി എന്നിവരെ ആദരിച്ചു.