കി​ണ​റ്റി​ല്‍ വീ​ണ വയോധികയ്ക്ക് തു​ണ​യാ​യി അഗ്നിരക്ഷാസേനയും പോ​ലീ​സും

12:48 AM May 22, 2021 | Deepika.com
ചെ​റു​പു​ഴ: കി​ണ​റി​ല്‍ വീ​ണ വ​യോ​ധി​ക​യെ അഗ്നിരക്ഷാ സേന യും ചെ​റു​പു​ഴ പോ​ലീ​സും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. മു​ള​പ്ര​യി​ലെ ക​ള​പ്പു​ര​യ്ക്ക​ല്‍ ത​ങ്ക​മ്മ (73) യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ല്‍ ക​യ​ര്‍ കാ​ലി​ല്‍ കു​രു​ങ്ങി ബാ​ല​ന്‍​സ് തെ​റ്റി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ ബ​ന്ധു​വാ​യ യു​വാ​വ് വി​നോ​ദ് ഉ​ട​ന്‍ ത​ന്നെ കി​ണ​റി​ല്‍ ഇ​റ​ങ്ങി ത​ങ്ക​മ്മ​യെ താ​ങ്ങി പി​ടി​ക്കു​ക​യും ക​യ​റി​ല്‍ കെ​ട്ടി​യി​റ​ക്കി​യ ക​സേ​ര​യി​ല്‍ സാ​ഹ​സി​ക​മാ​യി ഇ​രു​ത്തു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞ് ചെ​റു​പു​ഴ എ​സ്‌​ഐ എം.​പി. വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘ​വും പെ​രി​ങ്ങോ​ത്ത് നി​ന്ന് സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ശ്രീ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘ​വും എ​ത്തി കി​ണ​റി​ല്‍ നി​ന്ന് ത​ങ്ക​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.