വെളിമാനം: കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്കും ക്വാറന്റൈനിലുള്ളവർക്കും സഹായ ഹസ്തവുമായി യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം കമ്മിറ്റി. ആറളത്ത് നിയുക്ത എംഎൽഎ സണ്ണി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയ്യൂബ് അധ്യക്ഷത വഹിച്ചു. വാഹന സർവീസിന്റെയും കോവിഡ് അണുനശീകരണ പ്രവർത്തനത്തിന്റെയും ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് നിർവഹിച്ചു. ഭക്ഷ്യകിറ്റ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേലായുധൻ വിതരണം ചെയ്തു .ഡിസിസി സെക്രട്ടറി വി.ടി. തോമസ്, സാജു യോമസ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നെടുംപറമ്പിൽ, കോൺഗ്രസ് ആറളം മണ്ഡലം പ്രസിഡന്റ് ജോഷി പാലമറ്റം, കീഴ്പള്ളി മണ്ഡലം പ്രസിഡന്റ് സോണി, സാജു യോമസ്, പഞ്ചായത്ത് മെംബർമാരായ ആലംപള്ളി ജോർജ്, ചാത്തോത്ത് നാസർ, മണ്ഡലം സെക്രട്ടറി യജീത്. സോമൻ, ശിഹാബ്, ജലീൽ കൂരൻ,നൗഫൽ ആറളം, നിഖിൽ തുടങ്ങിയവർ സംസാരിച്ചു.