പേരാമ്പ്ര: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 30-ാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ഇ.പി. മുഹമ്മദ്, ഷാജു പൊൻപറ എന്നിവർ പങ്കെടുത്തു.
പേരാമ്പ്ര: രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനം ചങ്ങരോത്ത് മണ്ഡലം 16ാം ബൂത്ത് കോൺ ഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.കോൺഗ്രസ് ഓഫീസിൽ രാജീവ് ഗാന്ധിയുടെ ഫോട്ടോയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ബൂത്ത് പ്രസിഡന്റ് പി.പി. പ്രദീപൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.പി. വിജയൻ, പേരാമ്പ്ര ബ്ലോക്ക് കോൺസ് ജനറൽ സെക്രട്ടറി പ്രകാശൻ കന്നാട്ടി, മണ്ഡലം സെക്രട്ടറി നടുക്കണ്ടി ബാലൻ, കെ.കെ. സന്തോഷ് പ്രസംഗിച്ചു.
കുറ്റ്യാടി: രാജിവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് രാജീവിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുറ്റ്യാടി പഞ്ചായത്ത് അംഗം ഹാഷിം നമ്പാടൻ പങ്കെടുത്തു.
താമരശേരി: കട്ടിപ്പാറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ 30-ാം രക്തസാക്ഷി ദിനം ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സജീകരിച്ച രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് അനില്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ.ഹംസ ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. പ്രേംജി ജെയിംസ്, പി.കെ.സദാനന്ദന്, ബെന്നി ടി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
11:47 PM May 21, 2021 | Deepika.com