രാ​ജീ​വ്ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു

11:47 PM May 21, 2021 | Deepika.com
ബാ​ലു​ശേ​രി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്‌​ഗാ​ന്ധി​യു​ടെ 30-ാം ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ബാ​ലു​ശേ​രി മ​ണ്ഡ​ലം എ​ട്ടാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. ച​ട​ങ്ങി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള കി​റ്റു​ക​ൾ ന​ൽ​കി​കൊ​ണ്ട് കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം കെ. ​രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. എ​ട്ടാം വാ​ർ​ഡ് അം​ഗം യു.​കെ. വി​ജ​യ​ൻ കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ്കു​മാ​ർ അ​മ്പ​ല​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​സി. ശി​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൂ​രാ​ച്ചു​ണ്ട്: രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, പി.​ജെ. പോ​ൾ, റ​സാ​ഖ് മ​രോ​ട്ടി​ക്ക​ൽ, ബി​ജു മാ​ണി, രാ​ജു കി​ഴ​ക്കേ​ക്ക​ര എ​ന്നി​വ​ർ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.