ബാലുശേരി: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 30-ാം രക്തസാക്ഷിത്വദിനം ബാലുശേരി മണ്ഡലം എട്ടാം വാർഡ് കോൺഗ്രസ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. പരിപാടിയുടെ ഉദ്ഘാടനവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള കിറ്റുകൾ നൽകികൊണ്ട് കെപിസിസി നിർവാഹകസമിതി അംഗം കെ. രാമചന്ദ്രൻ നിർവഹിച്ചു. എട്ടാം വാർഡ് അംഗം യു.കെ. വിജയൻ കിറ്റുകൾ ഏറ്റുവാങ്ങി. അനുസ്മരണ യോഗത്തിൽ വാർഡ് പ്രസിഡന്റ് വിനോദ്കുമാർ അമ്പലത്തിൽ അധ്യക്ഷത വഹിച്ചു. വി. സി. ശിവദാസ് എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. കൂരാച്ചുണ്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ, പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, പി.ജെ. പോൾ, റസാഖ് മരോട്ടിക്കൽ, ബിജു മാണി, രാജു കിഴക്കേക്കര എന്നിവർ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.