കുറ്റ്യാടി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 30-ാം ചരമവാർഷിക ദിനത്തിൽ ചിത്രം വരച്ച് സ്മരണ പുതുക്കി. കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമിറ്റി ഒതയോത്ത്, തവിടോറ മേഖല കമിറ്റികളുടെയും നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രസിദ്ധ ചിത്രകാരൻ രാജഗോപലൻ കാരപറ്റ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എലിയാറ ആനന്ദൻ അധ്യക്ഷത വഹിച്ചു.
ഓൺലൈൻ വഴി നടന്ന മറ്റു പരിപാടികളിൽ ടി. അബ്ദുൾ മജീദ്, ഒ. വനജ, ടി.വി. രാഹുൽ, പ്രകാശൻ അമ്പലക്കുളങ്ങര, വി.പി. സുഹൈൽ, ജമാൽ മൊകേരി, ബീന എലിയാറ, എടത്തിൽ ദിനേശൻ, മുരളി കുളങ്ങരത്ത്, കെ.പി. ബിനിഷ്, രമ്യ ജുബേഷ് എന്നിവർ അനുസ്മരണ സന്ദേശം നൽകി. കക്കട്ടിൽ നടന്ന അനുസ്മരണ ചടങ്ങ് ഡിസിസി സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. വി.വി. വിനോദനൻ, എ. ഗോപി ദാസ്, ഒ.പി. അഷറഫ്, സുജീഷ് പുത്തലത്ത് അനുസ്മരിച്ചു.
രാജീവ് ഗാന്ധിയുടെ ഓർമദിനത്തിൽ ചിത്രം വരച്ച് സ്മരണപുതുക്കി
11:47 PM May 21, 2021 | Deepika.com