താമരശേരി: കട്ടിപ്പാറ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് എം.കെ. രാഘവന് എംപി പറഞ്ഞു. പഞ്ചായത്ത് ഓഫീസിലെത്തി നിലവിലുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജിന്‍സി തോമസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അനില്‍ ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഷാഹിം, പഞ്ചായത്ത് സെക്രട്ടറി എം.എ. റഷീദ്, ജനപ്രതിനിധികളായ പ്രേംജി ജെയിംസ്, അബുബക്കര്‍ക്കുട്ടി, സാജിദ ഇസ്മായില്‍, ബിന്ദു സന്തോഷ്, കെ. കെ.ഹംസ ഹാജി, ഹാരിസ് അമ്പായതോട്, കട്ടിപ്പാറ ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഹാരിസ് കുരുവിള എന്നിവര്‍ പ്രസംഗിച്ചു.
ബെന്നി ടി ജോസഫ്, ഷംസീര്‍ കന്നുട്ടിപ്പാറ, പി.കെ.സദാനന്ദന് എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പഞ്ചായത്തിലേക്ക് നല്കിയ പള്‍സ് ഓക്സിമീറ്ററുകള്‍ ജില്ലാ പഞ്ചായത്ത് അംഗം റംസീന നരിക്കുനിയില്‍ നിന്നും കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് നല്കിയ പള്‍സ് ഓക്സിമീറ്റര്‍, സാനിറ്റൈസര്‍ തുടങ്ങിയവ പ്രിന്‍സിപ്പാള്‍ ഹാരിസ് കുരുവിളയില്‍ നിന്നും പഞ്ചായത്തിന്റെ എഫ്എല്‍ടിസിയിലേക്ക് കന്നൂട്ടിപ്പാറ ഐയുഎംഎല്പി സ്കൂള്‍ നല്കിയ മൊബൈല്‍ ഫോണുകള്‍ അബൂബക്കര്‍ കുട്ടിയില്‍ നിന്നും സലാം മണക്കടവന്‍ നല്കിയ പിപിഇ കിറ്റുകള്‍ പഞ്ചായത്തിനു വേണ്ടി എം.കെ. രാഘവന് എംപി ഏറ്റു വാങ്ങി.