കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 2382 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ 15 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കു പോസിറ്റീവായി.
20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2345 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11,650 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2450 പേര് കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
കോവിഡ് നിയമലംഘനം:
680 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 680 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 56 കേസുകളും ഗ്രാമപ്രദേശത്ത് 69 കേസുകളും രജിസ്റ്റർ ചെയ്തു.
മാസ്ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 293 കേസുകളും ഗ്രാമപ്രദേശത്ത് 262 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.
ജില്ലയില്‍ 2382 പേര്‍ക്ക് കോവിഡ്, രോഗമുക്തി 2450
11:47 PM May 21, 2021 | Deepika.com