+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ല​യി​ല്‍ 2382 പേ​ര്‍​ക്ക് കോ​വി​ഡ്, രോ​ഗ​മു​ക്തി 2450

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 2382 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യ 15 പേ​ർ​ക
ജി​ല്ല​യി​ല്‍ 2382 പേ​ര്‍​ക്ക്  കോ​വി​ഡ്, രോ​ഗ​മു​ക്തി 2450
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 2382 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യ 15 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍​ക്കു പോ​സി​റ്റീ​വാ​യി.
20 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 2345 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 11,650 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 2450 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

കോ​വി​ഡ് നി​യ​മ​ലം​ഘ​നം:
680 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് 680 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ട്ടം​കൂ​ടി നി​ന്ന​തി​നും ക​ട​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് അ​ട​യ്ക്കാ​ത്ത​തി​നും ന​ഗ​ര പ​രി​ധി​യി​ല്‍ 56 കേ​സു​ക​ളും ഗ്രാ​മ​പ്ര​ദേ​ശ​ത്ത് 69 കേ​സു​ക​ളും രജിസ്റ്റർ ചെയ്തു.
മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് ന​ഗ​ര പ​രി​ധി​യി​ല്‍ 293 കേ​സു​ക​ളും ഗ്രാ​മ​പ്ര​ദേ​ശ​ത്ത് 262 കേ​സു​ക​ളു​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.