ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് കൈ​ത്താങ്ങാ​യി പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത്

11:47 PM May 21, 2021 | Deepika.com
താ​മ​ര​ശേ​രി: കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മി​ല്‍​മ പാ​ല്‍ സം​ഭ​ര​ണം ഒ​രു നേ​ര​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​സ​ന്ധി​യി​ലാ​യ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് രം​ഗ​ത്ത്.
കു​പ്പാ​യ​ക്കോ​ട് ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു ചേ​ര്‍​ത്ത സ​ര്‍​വ്വ​ക​ക്ഷി​യോ​ഗ​ത്തി​ലാ​ണ് ക്ഷീ​ര​ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​യ​ല്‍​പ​ക്ക​ങ്ങ​ളി​ലു​ള്ള ക​ര്‍​ഷ​ക​രു​ടെ പാ​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​ര​മാ​വ​ധി എ​ല്ലാ​വ​രും ശ്ര​മി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.
കൂ​ടാ​തെ നാ​ട്ടി​ലെ​ത​ന്നെ ക്ഷീ​ര ക​ര്‍​ഷ​ക​രു​ടെ സം​ഘ​മാ​യ കു​പ്പാ​യ​ക്കോ​ട് സ​ഹ​ക​ര​ണ സം​ഘം, ഉ​ത്പാ​ദി​പ്പി​ക്കു​ന്ന "സു​ല​ഭി' എ​ന്ന പേ​രി​ലു​ള്ള ശു​ദ്ധ​മാ​യ നാ​ട​ന്‍ പ​ശു​വി​ന്‍ പാ​ല്‍ നെ​യ്യെ​ടു​ക്കാ​തെ പാ​ക്ക​റ്റ് ചെ​യ്ത് പു​തു​പ്പാ​ടി​യി​ല്‍ എ​വി​ടെ​യും എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും പാ​ല്‍ മു​ഴു​വ​നാ​യി ശേ​ഖ​രി​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, ആ​ര്‍​ആ​ര്‍​ടി അം​ഗ​ങ്ങ​ള്‍, മ​റ്റു സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ഴി പ​ര​മാ​വ​ധി പ്ര​ചാ​ര​ണം ന​ട​ത്തി വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​ന​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ​ക്കു​ട്ടി സു​ല്‍​ത്താ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ര്‍ പോ​ത്താ​റ്റി​ല്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ ബി​ജു തോ​മ​സ്, ആ​യി​ഷ​ബീ​വി, അംഗ​രാ​യ ഷി​ജു ഐ​സ​ക്, മോ​ളി ആ​ന്‍റോ, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ബി​ജു താ​ന്നി​ക്കാ​കു​ഴി, ഷാ​ഫി വ​ള​ഞ്ഞ​പാ​റ, പി.​സി. മാ​ത്യു, സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ല്‍, ജോ​ര്‍​ജ്ജ് മ​ങ്ങാ​ട്ടി​ല്‍, വി​നോ​ദ് കി​ഴ​ക്ക​യി​ല്‍, സ​ജീ​വ​ന്‍, ശി​ഹാ​ബ് അ​ടി​വാ​രം, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ ഷ​മീ​ര്‍ വ​ള​പ്പി​ല്‍, എ.​ക.​ശി​ഹാ​ബ്, സി​ദ്ദി​ഖ് ഉ​സ്മാ​ന്‍, ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ത​ങ്ക​ച്ച​ന്‍, ബാ​ബു പേ​ടി​ക്കാ​ട്ട്കു​ന്നേ​ല്‍, സെ​ബാ​സ്റ്റ്യ​ന്‍, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
9995535999, 8139000500 ഈ ​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ പാ​ല്‍ വീ​ട്ടി​ലെ​ത്തി​ച്ച് കൊ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.