താമരശേരി: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മില്‍മ പാല് സംഭരണം ഒരു നേരമാക്കിയതിന്റെ ഭാഗമായി പ്രതിസന്ധിയിലായ പുതുപ്പാടി പഞ്ചായത്തിലെ ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ പഞ്ചായത്ത് രംഗത്ത്.
കുപ്പായക്കോട് ക്ഷീര സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചത്. അയല്പക്കങ്ങളിലുള്ള കര്‍ഷകരുടെ പാല് ഉപയോഗിക്കാന്‍ പരമാവധി എല്ലാവരും ശ്രമിക്കാനുള്ള ഇടപെടലുണ്ടാക്കാന്‍ യോഗം തീരുമാനിച്ചു.
കൂടാതെ നാട്ടിലെതന്നെ ക്ഷീര കര്‍ഷകരുടെ സംഘമായ കുപ്പായക്കോട് സഹകരണ സംഘം, ഉത്പാദിപ്പിക്കുന്ന "സുലഭി' എന്ന പേരിലുള്ള ശുദ്ധമായ നാടന്‍ പശുവിന് പാല് നെയ്യെടുക്കാതെ പാക്കറ്റ് ചെയ്ത് പുതുപ്പാടിയില്‍ എവിടെയും എത്തിക്കാനുള്ള സൗകര്യം സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയാറാക്കാനും തീരുമാനിച്ചു.
കര്‍ഷകരില്‍ നിന്നും പാല് മുഴുവനായി ശേഖരിക്കുന്നതിനും പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങള്‍, ആര്‍ആര്‍ടി അംഗങ്ങള്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ വഴി പരമാവധി പ്രചാരണം നടത്തി വിതരണം നടത്തുന്നതിനും യോഗം തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ബിജു തോമസ്, ആയിഷബീവി, അംഗരായ ഷിജു ഐസക്, മോളി ആന്റോ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിജു താന്നിക്കാകുഴി, ഷാഫി വളഞ്ഞപാറ, പി.സി. മാത്യു, സന്തോഷ് മാളിയേക്കല്‍, ജോര്‍ജ്ജ് മങ്ങാട്ടില്‍, വിനോദ് കിഴക്കയില്‍, സജീവന്, ശിഹാബ് അടിവാരം, വ്യാപാരി പ്രതിനിധികളായ ഷമീര്‍ വളപ്പില്‍, എ.ക.ശിഹാബ്, സിദ്ദിഖ് ഉസ്മാന്, ക്ഷീര സഹകരണ സംഘം പ്രസിഡന്റുമാരായ തങ്കച്ചന്, ബാബു പേടിക്കാട്ട്കുന്നേല്, സെബാസ്റ്റ്യന്‍, എന്നിവര്‍ പങ്കെടുത്തു.
9995535999, 8139000500 ഈ നമ്പറില്‍ ബന്ധപ്പെട്ടാല്‍ പാല് വീട്ടിലെത്തിച്ച് കൊടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.