+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ത്യ​പ്ര​തി​ജ്ഞാ പ​ന്ത​ൽ വാ​ക്സി​ൻ വി​ത​ര​ണ​ കേ​ന്ദ്ര​മാ​ക്കി​യ സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാഗതാർഹമെന്ന്

കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ച് സ​ത്യ​പ്ര​തി​ജ്ഞാ പ​ന്ത​ൽ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ കേ​ന്ദ്ര​മാ​ക്കി നി​ല​നി​ർ​ത്താ​നു​ള്ള തീ
സ​ത്യ​പ്ര​തി​ജ്ഞാ പ​ന്ത​ൽ വാ​ക്സി​ൻ വി​ത​ര​ണ​ കേ​ന്ദ്ര​മാ​ക്കി​യ സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാഗതാർഹമെന്ന്
കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ച് സ​ത്യ​പ്ര​തി​ജ്ഞാ പ​ന്ത​ൽ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ കേ​ന്ദ്ര​മാ​ക്കി നി​ല​നി​ർ​ത്താ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് മ​ല​ബാ​ർ ഡ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത ഓ​ൺ​ലൈ​ൻ യോ​ഗം വി​ല​യി​രു​ത്തി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലോ​ക്ഡൗ​ൺ കാ​ല​ത്തെ കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക ഇ​ള​വ് ന​ൽ​കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി​യെ​യും സ​ർ​ക്കാ​രി​നെ​യും യോ​ഗം അ​ഭി​ന​ന്ദി​ച്ചു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു മ​ല​ബാ​ർ ഡ​വ​ല​പ്പ​മെ​ന്‍റ് കൗ​ൺ​സി​ൽ ഇ​-മെ​യി​ൽ വ​ഴി​യും സ്പീ​ഡ് പോ​സ്റ്റ്‌ വ​ഴി​യും മു​ഖ്യ​മ​ന്ത്രി​ക്കും ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​രു​ന്നു.
മ​ല​ബാ​റി​ന് മ​ന്ത്രി​സ​ഭ​യി​ൽ അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​കി​യ​തി​നെ​യും യോ​ഗം അ​ഭി​ന​ന്ദി​ച്ചു. വ്യാ​പാ​ര-​വ്യ​വ​സാ​യ-​ഗ​താ​ഗ​ത-​ടൂ​റി​സ സ​മ​സ്ത മേ​ഖ​ല​യു​ടെ​യും ദു​രി​ത​ത്തി​ന് അ​റു​തി വ​രു​ത്തു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​യാ​ണ് വാ​ട​ക ഇ​ള​വ് ന​ൽ​കാ​നു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന് ന​ൽ​കി​യ അ​നു​മ​തി​യെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ സി. ​ഇ. ചാ​ക്കു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ര​ക്ഷാ​ധി​കാ​രി​യും, കേ​ര​ള ലോ​കാ​സ​ഭ അം​ഗ​വു​മാ​യ ഡോ. ​എ.​വി. അ​നൂ​പ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ജോ​ണി പാ​റ്റാ​ണി, ഇ.​പി. മോ​ഹ​ൻ​ദാ​സ് (വ​യ​നാ​ട് ചേ​ബ​ർ), പ്രൊ​ഫ. ഫി​ലി​പ്പ് കെ. ​ആ​ന്‍റ​ണി, അ​ഡ്വ. എം.​കെ അ​യ്യ​പ്പ​ൻ, എം.​വി. കു​ഞ്ഞാ​മു (മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ). പി.​ജെ. ജെ​യിം​സ്, പി.​കെ. കു​ഞ്ഞ​ൻ, ജി​യോ ജോ​ബ് (ആ​ൾ കേ​ര​ള ക​ൺ​സ്യൂ​മ​ർ ഗു​ഡ്സ് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ), പി.​ഐ. അ​ജ​യ​ൻ, പ​ദ്മ​നാ​ഭ​ൻ വെ​ങ്ങേ​രി (ഉ​പ​ഭോ​ക്തൃ വി​ദ്യാ​ഭ്യാ​സ​സ​മി​തി) എ​ൻ. റി​യാ​സ്, കു​ന്നോ​ത്ത് അ​ബൂ​ബ​ക്ക​ർ, ജോ​ഷി പോ​ൾ (ഡി​സ്ട്രി​ക്ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ), എം.​കെ. ബി​ജു, എ.​സി. ഗീ​വ​ർ, എം.​സി. ജോ​ൺ​സ​ൻ (ഹോ​ളി ലാ​ൻ​ഡ്‌ പി​ൽ​ഗ്രിം സൊ​സൈ​റ്റി) സി.​സി. മ​നോ​ജ്‌, സി.​വി. ജോ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.