കൈ​ത​പ്പൊ​യി​ൽ- അ​ഗ​സ്ത്യ​ൻ​മു​ഴി റോ​ഡ് പ്ര​വൃ​ത്തി നി​യു​ക്ത എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ് വിലയിരുത്തി

11:47 PM May 21, 2021 | Deepika.com
കോ​ട​ഞ്ചേ​രി: കൈ​ത​പ്പൊ​യി​ൽ അ​ഗ​സ്ത്യ​ൻ​മു​ഴി റോ​ഡി​ലെ പ്ര​വൃ​ത്തി പു​രോ​ഗ​തി എം​എ​ൽഎ ​ലി​ന്‍റോ ജോ​സ​ഫ് സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി. കോ​ട​ഞ്ചേ​രി മു​റ​മ്പാ​ത്തി ഭാ​ഗ​ത്ത് വ​ള​യ​ത്തി​ൽ പ​ടി​യി​ലാ​ണ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ച​ത്. ഈ ​ഭാ​ഗ​ത്ത് തോ​ടി​നോ​ട് ചേ​ർ​ന്ന് വ​ള​രെ ആ​ഴ​ത്തി​ൽ മ​ണ്ണെ​ടു​ത്ത് മാ​റ്റി​യി​ട്ട് ആ​ഴ്ച​ക​ളാ​യി. 10 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ ഈ ​ഭാ​ഗ​ത്ത് ക​രി​ങ്ക​ൽ ഭി​ത്തി കെ​ട്ടി ക​യ​റേ​ണ്ട​തു​ണ്ട്. വ​ള​രെ സാ​വ​കാ​ശ​മാ​ണ് പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. ഭി​ത്തി കെ​ട്ടു​ന്ന​തി​ന് മ​ണ്ണെ​ടു​ത്ത് മാ​റ്റി​യ​ത് സ​മീ​പ​ത്തെ വീ​ടി​നും ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​വാ​ത്ത രീ​തി​യി​ൽ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നും ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​രാ​റു​കാ​ര​നും എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പോ​ത്തു​ണ്ടി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളും എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി.