തിരുവമ്പാടി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) തിരുവമ്പാടി യൂണിറ്റ് പഞ്ചായത്തിന് കോവിഡ് പ്രതിരോധ സാമഗ്രികൾ സംഭാവന ചെയ്തു. കോവിഡ് മഹാമാരിയുടെ അതിതീവ്ര വ്യാപനം നടക്കുന്ന ഘട്ടത്തിൽ
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് പ്രതിരോധ സാമഗ്രികൾ നൽകിയത്. പിപിഇ കിറ്റുകൾ, ഗ്ലൗസുകൾ, സർജിക്കൽ മാസ്ക്കുകൾ, സാനിറ്റൈസർ എന്നീ കോവിഡ് പ്രതിരോധ സാമഗ്രികളാണ് നൽകിയത്.
യൂണിറ്റ് പ്രസിഡന്റ് പി.വി. ജോൺ, സെക്രട്ടറി കെ.സി. ജോസഫ്, ടി.ടി. സദാനന്ദൻ എന്നിവർ പ്രതിരോധ സാമഗ്ര കൾ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ, പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് എന്നിവർ ചേർന്ന് സാമഗ്രികൾ ഏറ്റുവാങ്ങി. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, പഞ്ചായത്തംഗം രാമചന്ദ്രൻ കരിമ്പിൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.