കൂരാച്ചുണ്ട്: നാഷണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് ദേശീയ പ്രസിഡന്റായി ജോർജ് ജോസഫ് വാതപ്പള്ളി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പി.കെ. കുര്യാക്കോസ് (ശ്രീകണ്ഠപുരം), ജോയി കുര്യൻ മുട്ടുമുഖത്ത് (കോഴിക്കോട് ), സി.എം. സെബാസ്റ്റ്യൻ (കാഞ്ഞിരപ്പള്ളി ), ഡി. സുധാകരൻ (കൊട്ടാരക്കര), രാജൻ ഫിലിപ്സ് (കർണാടക), എന്നിവർ വൈസ് പ്രസിഡന്റുമാരായും രാജൻ മടിക്കൈ (കാഞ്ഞങ്ങാട്), താഷ്കന്റ് പൈകട (ഇരാറ്റുപേട്ട), ഡോ.ഡി.വിജയൻ (കൊല്ലം), പി. പ്രതീപ്കുമാർ (തമിഴ്നാട് ) എന്നിവർ ജനറൽ സെക്രട്ടറിമാരായും കെ.പി.പി. നമ്പ്യാർ (തലശേരി) ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.
റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് രക്ഷധികാരിയായി തുടരും. ജോണി മാത്യു പൊട്ടൻകുളം (കാഞ്ഞിരപ്പള്ളി) കൺവീനർ. ജോസ് അഗസ്റ്റിൻ വലിയവീട്ടിൽ (ഇരാറ്റുപേട്ട), ബിജു എം. ജോൺ മേച്ചേരിൽ (കോഴിക്കോട്) എന്നിവരടങ്ങിയ തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകിയത്.
തെരഞ്ഞെടുക്കപ്പെട്ടു
12:42 AM May 21, 2021 | Deepika.com